Music director John P Varkey passes away
തൃശൂര്‍: സംഗീതസംവിധായകന്‍ ജോണ്‍ പി വര്‍ക്കി (51) അന്തരിച്ചു. വീട്ടില്‍ കുഴഞ്ഞുവീണു മരിക്കുകയായിരുന്നു. റോക്ക് സംഗീതജ്ഞന്‍, ഗിത്താറിസ്റ്റ്, സംഗീതസംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ആളാണ് ജോണ്‍.
കമ്മട്ടിപ്പാടം, ഫ്രോസണ്‍, ഈട, ഉന്നം, ഒളിപ്പോര് തുടങ്ങിയ സിനിമകളില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. നെയ്ത്തുകാരന്‍ എന്ന സിനിമയുടെ പശ്ചാത്തലസംഗീതം നിര്‍വഹിച്ചു.
ഈദി സംഗതി എന്ന തെലുങ്ക് സിനിമയ്ക്കും കാര്‍ത്തിക് എന്ന കന്നഡ സിനിമയ്ക്കും സംഗീതം നിര്‍വഹിച്ചിട്ടുണ്ട്. പ്രസിദ്ധമായ അവിയല്‍ ബാന്‍ഡില്‍ അംഗമായിരുന്നു.
Keywords: Music director, John P Varkey, Passes away
COMMENTS