Ghulam Nabi Azad resigns from congress
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദി പാര്‍ട്ടി വിട്ടു. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം തന്നെ അദ്ദേഹം രാജിവച്ചു. നേരത്തെ ജമ്മു കശ്മീര്‍ പാര്‍ട്ടി പദവികളില്‍ നിന്ന് അദ്ദേഹം രാജിവച്ചിരുന്നു. ഏറെ നാളുകളായി പാര്‍ട്ടിയില്‍ വിമതശബ്ദമായി മാറിയ നേതാവായിരുന്നു ഗുലാം നബി ആസാദ്.
പാര്‍ട്ടിയുടെ പുനരുജ്ജീവനം ആവശ്യപ്പെട്ട് ശബ്ദമുയര്‍ത്തിയവരില്‍ പ്രധാനിയുമായിരുന്നു അദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തെ രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നും മാറ്റി ജമ്മു കശ്മീര്‍ പ്രചാരണസമിതി അദ്ധ്യക്ഷനാക്കിയിരുന്നു. ഉടന്‍തന്നെ അദ്ദേഹം തന്നെ തരംതാഴ്ത്തിയെന്നാരോപിച്ച് ആ സ്ഥാനം രാജിവച്ചിരുന്നു.
Keywords: congress, Ghulam Nabi Azad, Resign
COMMENTS