Fishermen strike against Vizhinjam port
തിരുവനന്തപുരം: ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മത്സ്യത്തൊഴിലാളികള്‍ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിക്കുന്നു. സ്ത്രീകളും കുട്ടികളുമടക്കം നിരവധിയാളുകളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് കൃത്യമായ പഠനം നടത്തുക, തീരശോഷണം തടയാന്‍ നടപടിയെടുക്കുക തുടങ്ങി ഏഴോളം ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
ഇതിനു മുന്നോടിയായി ഇന്നു രാവിലെ ലത്തീന്‍ അതിരൂപതയുടെ കീഴിലുള്ള എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തിയിരുന്നു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ലാഘവത്തോടെയാണ് കാണുന്നതെന്നും അതിനാല്‍ അവരെ അണിനിരത്തി അനിശ്ചിതകാല സമരം തുടങ്ങുമെന്നും അതിരൂപത വികാരി ജനറല്‍ യൂജിന്‍ പെരേര വ്യക്തമാക്കി.
Keywords: Strike, Vizhinjam port, Fishermen, Church
COMMENTS