Al Qaeda leader Zawahiri killed by Amarica
വാഷിങ്ടണ്‍: അല്‍ ക്വയ്ദ തലവനും വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ അയ്മന്‍ അല്‍ സവാഹിരിയെ (71) വധിച്ചതായി പ്രഖ്യാപിച്ച് അമേരിക്ക. കഴിഞ്ഞ ഞായറാഴ്ച കാബൂളില്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് സവാഹിരിയെ വധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസില്‍ നടത്തിയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചത്. `നീതി നടപ്പായി ആ ഭീകര നേതാവ് ഇനിയില്ല' എന്നാണ് ബൈഡന്‍ വിശദീകരിച്ചത്.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രഖ്യാപനത്തെ സൗദി അറേബ്യ സ്വാഗതം ചെയ്തു. അതേസമയം കാബൂളില്‍ ആക്രമണമുണ്ടായെന്നു സ്ഥിരീകരിച്ച താലിബാന്‍ അമേരിക്കയുടെ ആക്രമണത്തെ അപലപിക്കുകയും രാജ്യാന്തര നിയമങ്ങളുടെ ലംഘനമാണിതെന്ന് കുറ്റപ്പെടുത്തുകയും ചെയ്തു.
ഞായറാഴ്ച അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ നടത്തിയ ഭീകരവിരുദ്ധ ഓപ്പറേഷനിലാണ് സവാഹിരി കൊല്ലപ്പെട്ടത്. വീടിന്റെ ബാല്‍ക്കണിയില്‍ നില്‍ക്കുമ്പോള്‍ രണ്ട് മിസൈലുകള്‍ അയച്ച് കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. 2011 ല്‍ ഉസാമ ബിന്‍ ലാദനെ അമേരിക്ക വധിച്ചതിനുശേഷമുള്ള അല്‍ ക്വയ്ദയുടെ നേതാവാണ് നേത്രരോഗ വിദഗ്ദ്ധന്‍ കൂടിയായിരുന്ന സവാഹിരി.
Keywords: US, Zawahiri, Al Qaeda leader, Kabul
COMMENTS