ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍ വിക്രമസംഗെ രാജിവച്ചു, കലാപം രൂക്ഷം, പ്രസിഡന്റ് ഒളിവില്‍

Sri Lankan Prime Minister Ranil Wickremesinghe resigns, riots rage, President Gotabaya Rajapaksa on the run


കൊളംബോ ആഭ്യന്തര കലാപം അതിരൂക്ഷമായി തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റണില്‍ വിക്രമസംഗെ രാജി വയ്ക്കുകയാണെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. രാജ്യമെമ്പാടും പ്രതിഷേധം ഉയരുമ്പോഴും പ്രസിഡന്റ് ഗോട്ടബയ രജപക്‌സെ രാജിവയ്ക്കാതെ ഒളിവിലാണ്.

പ്രസിഡന്റ് സൈനിക താവളത്തിലുണ്ടെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റു ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം അദ്ദേഹം ലങ്കന്‍ നേവിയുടെ കപ്പലില്‍ ഒളിച്ചു കഴിയുകയാണെന്നാണ് പറയുന്നത്.

ഗോടബയയുടെ സഹോദരന്‍ മഹിന്ദ രജപക്‌സെ മേയ് ഒന്‍പതിനാണ് രാജിവച്ചൊഴിഞ്ഞത്. ജനരോഷം രൂക്ഷമായതോടെ പിടിച്ചുനില്‍ക്കാനാവാതെ അദ്ദേഹം രാജിവയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് പ്രതിപക്ഷത്തെ പ്രമുഖനായ റണില്‍ വിക്രമസിംഗെ സ്ഥാനമേറ്റത്. അദ്ദേഹത്തിനും പക്ഷേ, രാജ്യം നേരിടുന്ന പ്രതിസന്ധിക്കു പരിഹാരം കാണാനായില്ല.

സര്‍വകക്ഷി സര്‍ക്കാരിന് വഴിയൊരുക്കുന്നതിനായി രാജിവയ്ക്കുന്നുവെന്നാണ് വിക്രമസിംഗെ അറിയിച്ചത്.

സര്‍വകക്ഷി സര്‍ക്കാര്‍ രൂപീകരിച്ച് പാര്‍ലമെന്റില്‍ ഭൂരിപക്ഷം ഉറപ്പാക്കിയ ശേഷം പ്രധാനമന്ത്രി രാജിവയ്ക്കുമെന്ന് പ്രധാനമന്ത്രിയുടെ മാധ്യമ വിഭാഗം അറിയിച്ചു. 

പ്രസിഡന്റ് ഗോടബടയ രജപക്സെയും ഉടന്‍ രാജിവയ്ക്കുമെന്ന് സൂചനയുണ്ട്. അങ്ങനെ വന്നാല്‍ പാര്‍ലമെന്റ് സ്പീക്കര്‍ പുതിയ പ്രസിഡന്റായി ചുമതലയേല്ക്കും. പരമാവധി 30 ദിവസത്തേക്ക് പ്രസിഡന്റായി സ്പീക്കര്‍ക്കു തുടരാനാവും. തുടര്‍ന്ന്, പാര്‍ലമെന്റ് ഒരു എംപിയെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കും.

പ്രസിഡന്റിന്റെ വസതിയും സമീപത്തെ ഓഫീസും ശനിയാഴ്ച പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തിരുന്നു. പതിനായിരക്കണക്കിന് ആളുകള്‍ തലസ്ഥാനമായ കൊളംബോയില്‍ തെരുവിലിറങ്ങി. 

സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ പ്രതിഷേധക്കാര്‍ വസതിയിലേക്ക് ഇരച്ചുകയറുകയും 'ഗോട്ടാ ഗോ ഹോം' എന്ന് ആക്രോശിക്കുന്നതും കാണാം.

ഡസന്‍ കണക്കിന് ആളുകള്‍ പ്രസിഡന്റിന്റെ കൊട്ടാരത്തിലെ നീന്തല്‍ കുളത്തിലേക്ക് ചാടുന്നതും അദ്ദേഹത്തിന്റെ കിടപ്പുമുറി കൈയേറി കട്ടിലില്‍ കയറി കിടക്കുന്നതും കാണാം. ചിലര്‍ അടുക്കള കൈയേറി പാചകം ചെയ്യുന്നുണ്ട്.

കെട്ടിടത്തിന് പുറത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറിച്ചാണ് നൂറുകണക്കിനു പേര്‍ കടന്നു കയറിയത്. ഒരു വിഭാഗം പട്ടാളക്കാരും പ്രതിഷേധക്കാര്‍ക്കൊപ്പം ചേര്‍ന്നു. അവര്‍ കൊട്ടാരത്തിനു മുന്നില്‍  കരിങ്കൊടി ഉയര്‍ത്തുകയും ചെയ്തു.

സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസുകാര്‍ ഉള്‍പ്പെടെ 30 പേര്‍ക്ക് പരിക്കേറ്റു.

22 ദശലക്ഷം ജനം പാര്‍ക്കുന്ന രാജ്യമായ ശ്രീലങ്ക, ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയുടെ പിടിയിലാണ്. ഏഴ് പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം സാമ്പത്തിക നിലയിലാണ് രാജ്യം. വിദേശനാണ്യ ശേഖരം തീര്‍ന്ന സ്ഥിതിയാണ്. രൂക്ഷമായ ക്ഷാമം നിമിത്തം വലയുകയാണ് ജനം.

രാജ്യത്ത് ഇന്ധന വിതരണം താറുമാറായതും ഭക്ഷ്യവസ്തുക്കള്‍ കിട്ടാതായതും ജനം തെരുവിലിറങ്ങാന്‍ കാരണമായി.

Summary: Sri Lankan Prime Minister Ranil Wickremesinghe resigns, riots rage, President Gotabaya Rajapaksa on the run






COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5055,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,11005,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1454,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,370,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,874,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1107,
ltr
item
www.vyganews.com: ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍ വിക്രമസംഗെ രാജിവച്ചു, കലാപം രൂക്ഷം, പ്രസിഡന്റ് ഒളിവില്‍
ശ്രീലങ്കന്‍ പ്രധാനമന്ത്രി റണില്‍ വിക്രമസംഗെ രാജിവച്ചു, കലാപം രൂക്ഷം, പ്രസിഡന്റ് ഒളിവില്‍
Sri Lankan Prime Minister Ranil Wickremesinghe resigns, riots rage, President Gotabaya Rajapaksa on the run
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEfARI0PyP7YxVmgtPbeytmI1Pp6R1t5jeG66S7nata83zrNw3mFG15LRWVjjGH1_i-jz_XxTXMFPyY15Fgninvjtwdv0yd0dN9cRM2Tkvzu3VNRlxzsclxlGUEnH99dplbtUEB0uHpTH6FhIGZQdZbGu1frWrqV4G9vS0wld9NuQGIP3G4XziK_MR_A/s320/ranil%20wikramasinghe%20sri%20lanka.png
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEfARI0PyP7YxVmgtPbeytmI1Pp6R1t5jeG66S7nata83zrNw3mFG15LRWVjjGH1_i-jz_XxTXMFPyY15Fgninvjtwdv0yd0dN9cRM2Tkvzu3VNRlxzsclxlGUEnH99dplbtUEB0uHpTH6FhIGZQdZbGu1frWrqV4G9vS0wld9NuQGIP3G4XziK_MR_A/s72-c/ranil%20wikramasinghe%20sri%20lanka.png
www.vyganews.com
https://www.vyganews.com/2022/07/sri-lankan-prime-minister-ranil.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/07/sri-lankan-prime-minister-ranil.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy