തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുൻ എം എൽ എ പി.സി ജോർജിനെ അറസ്റ്റു ചെയ്തു. എന്നാൽ, കേസ് കെട്ട...
തിരുവനന്തപുരം: സോളാർ തട്ടിപ്പു കേസിലെ പരാതിക്കാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ മുൻ എം എൽ എ പി.സി ജോർജിനെ അറസ്റ്റു ചെയ്തു.
എന്നാൽ, കേസ് കെട്ടിച്ചമച്ചതാണെന്നും തെറ്റു ചെയ്യാത്തതിനാൽ ഭയമില്ലെന്നും പരാതിക്കു പിന്നിൽ പ്രവർത്തിച്ച മുഖ്യമന്ത്രി പിണറായി വിജയനോടു പ്രതികാരം ചെയ്യുമെന്നും പി സി ജോർജ് പ്രതികരിച്ചു.
ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ച് വരുത്തി കടന്നുപിടിച്ചുവെന്നും ഫോണിലൂടെ അശ്ലീല സന്ദേശം അയച്ചുവെന്നുമാണ് പരാതി നല്കിയിരിക്കുന്നത്. മ്യൂസിയം പൊലീസാണ് കേസെടുത്തത്.
പിണറായി
സർക്കാരിനെതിരെ ഗുഢാലോചന നടത്തിയെന്ന കേസിൽ ചോദ്യം ചെയ്യാനായി തൈക്കാട് ഗസ്റ്റ്ഹൗസിൽ വിളിച്ചു വരുത്തിയ ശേഷമായിരുന്നു. ചോദ്യം ചെയ്യൽ നടക്കുന്നതിനിടെയാണ് അറസ്റ്റ്. ചോദ്യം ചെയ്യൽ നടക്കുന്ന വേളയിൽ തന്നെ
പരാതിക്കാരി മ്യൂസിയം പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകുകയായിരുന്നു.
സ്വർണക്കടത്തു കേസുമായി ഈ പരാതിയും കൂടിക്കുഴഞ്ഞ് കിടക്കുകയാണ്.
മുഖ്യമന്ത്രിക്കെതിരേ സ്വപ്നാ സുരേഷ് കൊടുത്ത മൊഴി പുറത്തു വന്ന വേളയിലാണ് സോളാർ കേസ് പരാതിക്കാരിയും പി.സി ജോർജുമായുള്ളതെന്നു പറയപ്പെടുന്ന സംഭാഷണം ആദ്യം പുറത്തുവന്നത്.
ചക്കരപ്പെണ്ണേ എന്നു വിളിച്ചിണ് പുരുഷ ശബ്ദം തുടങ്ങുന്നത്. അങ്ങനെയൊരു സംഭാഷണം നടന്നുവന് പരാതിക്കാരിയും സമ്മതിച്ചിരുന്നു.
ഈ സംഭാഷണ ദിവസം തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി.
COMMENTS