Eknath Shinde wins trust vote in Maharashtra
മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ക്കു ശേഷം ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചു. രാവിലെ 11 മണിക്ക് നിയമസഭ ചേര്‍ന്നതിനു പിന്നാലെ തന്നെ വിശ്വാസ വോട്ടെടുപ്പ് നടക്കുകയായിരുന്നു. 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെയ്ക്ക് ലഭിച്ചത്. എന്നാല്‍ 143 പേരുടെ പിന്തുണയാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടിയിരുന്നത്.
40 ശിവസേന എം.എല്‍.എമാരുടെ പിന്തുണയാണ് ഷിന്‍ഡെയ്ക്ക് ലഭിച്ചത്. മൂന്നംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. അതേസമയം വിമതരുടെ ഈ നടപടികളെല്ലാം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് ശിവസേന വ്യക്തമാക്കി. ചീഫ് വിപ്പായി ഭരത് ഗഗവാലയെ സ്പീക്കര്‍ അംഗീകരിച്ചതിനെതിരെയും ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ശിവസേനയുടെ ഹര്‍ജികളെല്ലാം കൂടി ഒരുമിച്ച് ഈ മാസം 11 ന് സുപ്രീംകോടതി പരിഗണിക്കും.
Keywords: Eknath Shinde, Government, Trust vote, Maharashtra
COMMENTS