E.D in supreme court about gold smuggling case
ന്യൂഡല്‍ഹി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്ത് കേസ് കേരളത്തില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സുപ്രീംകോടതിയില്‍. കേരളത്തില്‍ കേസ് അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ കേസിന്റെ വിചാരണ തുടങ്ങുന്ന സാഹചര്യത്തില്‍ കേസ് ബാംഗ്ലൂരിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ടാണ് ഇ.ഡി ഹര്‍ജി നല്‍കിയിരിക്കുന്നത്.
കേസിലെ പ്രതികള്‍ ഉന്നതരും മുഖ്യമന്ത്രിയടക്കമുള്ളവര്‍ ആരോപണവിധേയരുമായ സാഹചര്യത്തിലാണ് നടപടി. കേസിലെ പ്രതിയായ എം.ശിവശങ്കര്‍ സര്‍വീസില്‍ തിരികെ പ്രവേശിച്ചതും പ്രധാന പ്രതി സ്വപ്‌ന സുരേഷ് രഹസ്യ മൊഴി നല്‍കിയതുമായ സാഹചര്യത്തിലുമാണ് നടപടി. കഴിഞ്ഞ ദിവസം ശിവശങ്കറിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു.
Keywords: E.D, Supreme court, Kerala, Bangalore
COMMENTS