Death threat letter against K.K Rema M.L.A
തിരുവനന്തപുരം: വടകര എം.എല്‍.എ കെ.കെ രമയ്ക്ക് വധഭീഷണി. തിരുവനന്തപുരം എം.എല്‍.എ ഓഫീസ് അഡ്രസിലാണ് പയ്യന്നൂര്‍ സഖാക്കള്‍ എന്ന പേരിലുള്ള ഭീഷണിക്കത്ത് ലഭിച്ചത്. മുഖ്യമന്ത്രിക്കെതിരായുള്ള കെ.കെ രമയുടെ പ്രസ്താവനകളാണ് ഭീഷണി കത്തിന് അടിസ്ഥാനം.
`പിണറായി വിജയനെ കുറ്റപ്പെടുത്തി കയ്യടി നേടാനാണ് ഭാവമെങ്കില്‍ ഭരണം പോയാലും ചിലത് ചെയ്യേണ്ടി വരും' എന്നാണ് കത്തിലെ ഉള്ളടക്കം. സംഭവത്തില്‍ കെ.കെ രമ തെളിവടക്കം ഡി.ജി.പിക്ക് പരാതി നല്‍കി.
അടുത്തിടെ കെ.കെ രമയ്‌ക്കെതിരെ എം.എം മണി നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. ഇതില്‍ എം.എം മണി നിയമസഭയില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്താണ് പുതിയ നടപടി.
Keywords: K.K Rema, Death threat letter, CPM, DGP
COMMENTS