ലണ്ടന്‍: വിവാദങ്ങള്‍ക്കൊടുവില്‍ ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവര...
ലണ്ടന്‍: വിവാദങ്ങള്‍ക്കൊടുവില്‍ ബോറിസ് ജോണ്‍സണ്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതുവരെ തത് സ്ഥാനത്ത് തുടരുമെന്ന് ജോണ്‍സണ്‍ വ്യക്തമാക്കി.
പുതിയ പ്രധാനമന്ത്രി ആവശ്യമാണെന്ന് കണ്‍സര്‍വേറ്റീവ് എംപിമാരുടെ നിലപാടില്‍ നിന്ന് വ്യക്തമാണ്. അതിന്‍ പ്രകാരം ഞാന്‍ സ്ഥാനമൊഴിയുകയാണ്, ജോണ്‍സണ്‍ പറഞ്ഞു
ഇതേസമയം, ഭരണപക്ഷത്തെ ഭൂരിപക്ഷം എംപിമാരും തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ജോണ്‍സണ്‍ തത് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി വ്യക്തമാക്കി.
ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്ന് നിരവധി അംഗങ്ങള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ രാജിവച്ചൊഴിഞ്ഞിരുന്നു. വിവാദ കൊടുങ്കാറ്റ് ഉയര്‍ത്തിയ പാര്‍ട്ടി ഗേറ്റ് സംഭവത്തിന് പിന്നാലെയാണ് സ്വന്തം പാര്‍ട്ടിയില്‍ തന്നെ ജോണ്‍സണ് കടുത്ത എതിര്‍പ്പ് ഉണ്ടായത്. പാര്‍ട്ടിയുടെ തലപ്പത്ത് ജോണ്‍സണ്‍ തുടരേണ്ടതുണ്ടോ എന്നാലോചിക്കാനായി വിശ്വാസ വോട്ടെടുപ്പ് നടത്തിയിരുന്നു.
359 എംപിമാരാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കുള്ളത്. ഇതില്‍ 54 എംപിമാര്‍ ജോണ്‍സണെതിരെ വിശ്വാസ വോട്ടിന് കത്ത് നല്‍കിയിരുന്നു. 221 പേരുടെ പിന്തുണയോടെ ജോണ്‍സണ്‍ അവിശ്വാസത്തെ അതിജീവിച്ചിരുന്നു.
ലൈംഗിക ആരോപണത്തിന് വിധേയനായ ക്രിസ്റ്റഫര്‍ പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പായി ജോണ്‍സണ്‍ നിയമിച്ചതാണ് പുതിയ വിവാദങ്ങള്‍ക്ക് കാരണമായത്. പിഞ്ചര്‍ കഴിഞ്ഞ ആഴ്ച രാജിവച്ചൊഴിഞ്ഞിരുന്നു.
നിരവധി അഴിമതി ആരോപണങ്ങളും ജോണ്‍സണ്‍ നേരിടുന്നുണ്ട്.
Summary: Boris Johnson resigns as Conservative Party leader amid controversy. Johnson has said he will remain in office until a new prime minister is chosen.
COMMENTS