Vijay Babu's anticipatory bail plea postponed
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത് മാറ്റി. വെള്ളിയാഴ്ചത്തേക്കാണ് ഹൈക്കോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവച്ചത്.
സര്‍ക്കാര്‍ അഭിഭാഷകന്‍ ക്വാറന്റൈനിലായതിനാലാണ് നടപടി. ഇതോടെ വിജയ് ബാബുവിന്റെ അറസ്റ്റിനുള്ള വിലക്ക് അതുവരെ തുടരും.
അതേസമയം കേസില്‍ 40 പേരുടെ മൊഴികള്‍ അന്വേഷണസംഘം രേഖപ്പെടുത്തി. ഇതില്‍ നിന്നും യുവനടിക്കു പുറമെ മറ്റു പലരെയും ഇയാള്‍ കബളിപ്പിച്ചതായുള്ള വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുള്ളതായാണ് വിവരം.
Keywords: Highcourt, Bail plea, Postponed
COMMENTS