Opposition leader's letter to minister V.Sivankutty
തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനം കുറ്റമറ്റതാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇതു സംബന്ധിച്ച് അദ്ദേഹം വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടിക്ക് കത്തുനല്‍കി. 2021ലെ പ്ലസ് വണ്‍ പ്രവേശനത്തിന്റെ പിഴവുകള്‍ ചൂണ്ടിക്കാട്ടിയാണ് കത്ത്.
സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പാസായ മുഴുവന്‍ കുട്ടികള്‍ക്കും പ്ലസ് വണ്ണിന് പ്രവേശനം ലഭിക്കണമെങ്കില്‍ 60650 സീറ്റുകള്‍ അധികമായി വേണമെന്നുള്ള ആശങ്ക നിലനില്‍ക്കെയാണ് നടപടി.
അതേസമയം ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ആശങ്ക വേണ്ടെന്നും സീറ്റുകളുടെ എണ്ണത്തില്‍ പ്രതിസന്ധിയുണ്ടെങ്കിലും മുഴുവന്‍ കുട്ടികള്‍ക്കും ഉപരിപഠനം ഉറപ്പുവരുത്തുമെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.
Keywords: V.D Satheesan, Letter, Minister V.Sivankutty
COMMENTS