Actor Vijay Babu back in Kochi
കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ ആരോപണവിധേയനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബു കൊച്ചിയിലെത്തി. ഇന്നു രാവിലെ 9.45 നാണ് അദ്ദേഹം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്.
കേസില്‍ പ്രതിയാക്കപ്പെട്ടതോടെ ഒരു മാസത്തോളമായി ദുബായില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എന്നാല്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനായി ആദ്യം ഇയാള്‍ നാട്ടിലെത്തട്ടെയെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശം വന്നതോടെയാണ് ഇപ്പോള്‍ തിരികെയെത്തിയിരിക്കുന്നത്.
ഇയാളുടെ അറസ്റ്റ് ഹൈക്കോടതി താല്‍ക്കാലികമായി തടഞ്ഞിട്ടുണ്ട്. എന്നിരുന്നാലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചോദ്യംചെയ്യാന്‍ അനുമതിയുണ്ട്. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകുമെന്നാണ് സൂചന. അതേസമയം സത്യം തെളിയുമെന്നും കോടതിയില്‍ പൂര്‍ണവിശ്വാസമുണ്ടെന്നും വിജയ് ബാബു മാധ്യമങ്ങളോട് പ്രതികരിച്ചു.
Keywords: Vijay Babu, Back, Kochi, High court, Bail
COMMENTS