തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനു...
തിരുവനന്തപുരം: വിദ്വേഷ പ്രസംഗത്തിൻറെ പേരിൽ മുൻ എംഎൽഎ പി സി ജോർജിനെ അറസ്റ്റ് ചെയ്യാൻ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി അനുമതി നൽകി.
ജോർജ്ജിന് ഈ വിഷയത്തിൽ കോടതി അനുവദിച്ചിരുന്ന ജാമ്യം റദ്ദാക്കുകയായിരുന്നു.
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസംഗമത്തിൽ നടത്തിയ പ്രസംഗമാണ് മതവിദ്വേഷത്തിന് കാരണമായി എന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസെടുത്തത്. തുടർന്നായിരുന്നു ജോർജിന് കോടതി ജാമ്യം അനുവദിച്ചത്.
എന്നാൽ കൊച്ചി വെണ്ണലയിൽസമാനമായി വീണ്ടും പ്രസംഗിച്ചതിന്റെ പേരിലാണ് ഇപ്പോൾ ജാമ്യം റദ്ദാക്കിയിരിക്കുന്നത്.
തിരുവനന്തപുരം ഫോർട്ട് എസ് ഐ ക്കാണ് ജോർജിനെ അറസ്റ്റ് ചെയ്യാൻ ചുമതല നൽകിയിട്ടുള്ളത്. അധികം വൈകാതെ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.
COMMENTS