Music director Paris Chandran passes away
കോഴിക്കോട്: സിനിമാ - നാടക സംഗീത സംവിധായകന്‍ ചന്ദ്രന്‍ വയ്യാട്ടുമ്മല്‍ (പാരീസ് ചന്ദ്രന്‍ -66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് നാലിന് നരിക്കുനിയിലെ വീട്ടുവളപ്പില്‍ നടക്കും.
ദൃഷ്ടാന്തം, ചായില്യം, ബോംബെ മിഠായി, നഗരം, ഈട, ബയോസ്‌കോപ്പ്, ഞാന്‍ സ്ലീവ് ലോപ്പസ് തുടങ്ങിയ ചിത്രങ്ങളിലൂടെ തിളങ്ങിയ സംഗീതസംവിധായകനാണ്.
2008 ല്‍ ബയോസ്‌കോപ്പ് എന്ന ചിത്രത്തിന് മികച്ച പശ്ചാത്തല സംഗീതത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും 2010 ല്‍ പ്രണയത്തില്‍ ഒരുവള്‍ എന്ന ടെലിഫിലിമിന് കേരള സ്റ്റേറ്റ് ടെലിവിഷന്‍ അവാര്‍ഡും ലഭിച്ചിട്ടുണ്ട്.
പാരീസിലെ ഫുട്‌സ്‌ബെന്‍ തിയേറ്ററുമായി സഹകരിച്ച് ഒട്ടേറെ രാജ്യങ്ങളില്‍ നാടകങ്ങള്‍ക്ക് വേണ്ടി സംഗീതസംവിധാനം ചെയ്തിട്ടുണ്ട്.
Keywords: Paris Chandran, Passes away, Music director
COMMENTS