A 17-year-old girl died of food poisoning in Cheruvathur, Kasargod after consuming shawarma
സ്വന്തം ലേഖകന്‍
ചെറുവത്തൂര്‍ : ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ കാസര്‍കോട് ചെറുവത്തൂരില്‍ 17കാരി മരിച്ചു.
നാരായണന്‍-പ്രസന്ന ദമ്പതികളുടെ മകള്‍ ദേവനന്ദയാണ് മരിച്ചത്. ചെറുവത്തൂരിലെ ഐഡിയല്‍ കൂള്‍ബാറില്‍ നിന്ന് വെള്ളിയാഴ്ച ഷവര്‍മ്മ കഴിച്ച ദേവനന്ദ ഭക്ഷ്യവിഷ ബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ഇവിടെനിന്ന് ഷവര്‍മ കഴിച്ച വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ 15 പേര്‍ ചികിത്സയിലാണ്. ഇവരില്‍ കാഞ്ഞങ്ങാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള അഞ്ചു പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇവിടെ നിന്ന് ഷവര്‍മ കഴിച്ച് വയറിളക്കമുണ്ടായതിനെ തുടര്‍ന്ന് ഇന്നലെമുതല്‍ പലരും ആശുപത്രിയില്‍ ചികിത്സ തേടി എത്തുകയായിരുന്നു.
വിഷ ഷവര്‍മ വിറ്റ കൂള്‍ബാര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പൂട്ടിച്ചു. പഴകിയ ഷവര്‍മയുടെ ഭാഗങ്ങള്‍ കളയാതെ സൂക്ഷിച്ച് വീണ്ടും ഉപയോഗിച്ചതാണ് കുഴപ്പമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
കേരളത്തില്‍ പല സ്ഥലങ്ങളിലും ഷവര്‍മ കഴിച്ച് മരണം പതിവാണെങ്കിലും ആരോഗ്യ വകുപ്പ് അധികൃതര്‍ ഇതില്‍ കാര്യമായ നടപടിയൊന്നും എടുക്കാറില്ല. ഇത്തരത്തില്‍ പൂട്ടുന്ന സ്ഥാപനങ്ങള്‍ വൈകാതെ വീണ്ടും തുറക്കുകയും പതിവാണ്.
അറവുശാലയില്‍ നിന്ന് മൃഗാവശിഷ്ടങ്ങളും കുടലും മറ്റും നിസ്സാര വിലയ്ക്കു വാങ്ങിയാണ് പലരും ഷവര്‍മ ഉണ്ടാക്കുക. ഇതില്‍ തന്നെ ഒരു ദിവസം തയ്യാറാക്കുന്നതിന്റെ ബാക്കി വരുന്ന ഭാഗങ്ങള്‍ പലരും കളയാറില്ല. പിറ്റേന്ന് അതിനു മുകളില്‍ അടുത്ത അടുക്ക് മാസ്യം ചേര്‍ക്കുന്നു. ഇങ്ങനെ നാളുകളോളം ഇരിക്കുന്ന മാസ്യമാണ് കേടായി വിഷവസ്തുവായി മാറുന്നതും മനുഷ്യന്റെ ജീവനെടുക്കുന്നതും.
Summary: A 17-year-old girl died of food poisoning in Cheruvathur, Kasargod after consuming shawarma. Devananda, daughter of Narayanan and Prasanna, died on the spot. Devananda, who ate shawarma on Friday from Ideal Coolbar in Cheruvathur, was admitted to hospital with food poisoning.
COMMENTS