Mathew Kuzhalnadan MLA
മൂവാറ്റുപുഴ: അര്‍ബന്‍ ബാങ്കിന്റെ ജപ്തി വിവാദത്തില്‍ കുടുംബത്തിന്റെ ബാധ്യത അടച്ചുതീര്‍ത്ത് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ. മൂവാറ്റുപുഴ പായിപ്ര സ്വദേശി അജേഷിന്റെ കുടുംബത്തിന്റെ ബാധ്യതയായ 1,35,586 രൂപയുടെ ചെക്കാണ് എം.എല്‍.എ ബാങ്കില്‍ നല്‍കിയത്. പായിപ്ര പഞ്ചായത്ത് പ്രസിഡന്റാണ് എം.എല്‍.എയ്ക്കുവേണ്ടി ബാങ്കില്‍ ചെക്ക് കൈമാറിയത്.
നേരത്തെ സിഐടിയു കുടുംബത്തിന്റെ ബാധ്യത തീര്‍ക്കാനുള്ള ചെക്ക് നല്‍കിയിരുന്നെങ്കിലും എം.എല്‍.എ നല്‍കുന്ന തുക മതിയെന്ന് അജേഷിന്റെ കുടുംബം തീരുമാനമെടുക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ബാങ്ക് ചെക്ക് സ്വീകരിച്ചത്.
ഹൃദ്രോഗിയായ അജേഷും ഭാര്യയും ആശുപത്രിയിലായിരിക്കെ വീട്ടില്‍ കുട്ടികള്‍ മാത്രമുള്ളപ്പോഴാണ് ബാങ്ക് വീട് ജപ്തിചെയ്തത്. ഇത് വലിയ വിവാദമാകുകയും എം.എല്‍.എ സ്ഥലത്തെത്തി ബാങ്കിന്റെ പൂട്ട് പൊളിക്കുകയും കുട്ടികള്‍ക്ക് വീട് തുറന്നുകൊടുക്കുകയുമായിരുന്നു.
Keywords: Mathew Kuzhalnadan MLA, Bank issue, Solved
COMMENTS