KPCC wants to change Loksabha election date
തിരുവനന്തപുരം: കേരളത്തിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി മാറ്റണമെന്നാവശ്യം. ഇതു സംബന്ധിച്ച് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു.
നിലവില്‍ ഏപ്രില്‍ 26 നാണ് തിരഞ്ഞെടുപ്പ് തീയതി. അന്ന് വെള്ളിയാഴ്ചയാണെന്നും മുസ്ലിം വിഭാഗങ്ങള്‍ക്ക് ഏറെ പ്രത്യേകതയുള്ള ദിവസമായതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്നുമാണ് ആവശ്യം.
വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തിയാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും അതിനാല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നുമാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നേരത്തെ മുസ്ലിം സംഘടനകളും മുസ്ലിം ലീഗും ഇതേ ആവശ്യമുന്നയിച്ചിരുന്നു. പരാതികള്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറും.
Keywords: KPCC, Loksabha election date, Muslims, Friday
COMMENTS