SBI about electoral bond case in supreme court
ന്യൂഡല്‍ഹി: ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട എല്ലാ രേഖകളും കൈമാറാമെന്ന് എസ്.ബി.ഐ സുപ്രീംകോടതിയില്‍. കഴിഞ്ഞ ദിവസം നല്‍കിയ രേഖകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധപ്പെടുത്തുന്ന പ്രത്യേക കോഡ് ഇല്ലാതെയാണ് എസ്.ബി.ഐ നല്‍കിയത്. ഇതിന് സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.
മറച്ചുവയ്ക്കാതെ എല്ലാ വിവരങ്ങളും നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം. ഇതേതുടര്‍ന്നാണ് എസ്.ബി.ഐയുടെ പുതിയ തീരുമാനം. ബോണ്ടിനെ സംബന്ധിച്ച വിവരങ്ങള്‍ ജനങ്ങള്‍ അറിയേണ്ടതാണെന്ന് അറിയാമെന്നും എന്നാല്‍ ഇതുപയോഗിച്ച് വ്യവസായികളെ വേട്ടയാടുന്ന അവസ്ഥ ഉണ്ടാകരുതെന്നും എസ്.ബി.ഐ കോടതിയെ അറിയിച്ചു.
Keywords: Supreme court, SBI, Electoral bond
COMMENTS