Supreme court order about physically disabled persons
ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് വിജയിച്ച ഭിന്നശേഷിക്കാര്‍ക്ക് ഇനി മുതല്‍ ഐ.പി.എസിന് അപേക്ഷിക്കാം. ഇതുസംബന്ധിച്ച് സുപ്രീംകോടതി ഇടക്കാല ഉത്തരവിറക്കി. സുപ്രീംകോടതിയുടെ അന്തിമ വിധിയുടെ അടിസ്ഥാനത്തിലാകും നിയമനം അടക്കമുള്ള തുടര്‍നടപടികള്‍.
ഐ.പി.എസിനു പുറമെ ഇന്ത്യന്‍ റെയില്‍വേ സുരക്ഷാസേന, ദാമന്‍ ആന്റ് ദിയു, ആന്‍ഡമാന്‍ ആന്റ് നിക്കോബാര്‍, ലക്ഷദ്വീപ് പൊലീസ് സേന, ദാദ്ര ആന്റ് നാഗര്‍ ഹവേലി എന്നിവയിലേക്ക് ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാനും സുപ്രീംകോടതി അനുമതി നല്കി.
Keywords: Supreme court, Order, Physically disabled persons, IPS
COMMENTS