Kerala budjet 2022
തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള സമ്പൂര്‍ണ്ണ ബജറ്റ് അവതരണം നിയമസഭയില്‍ ആരംഭിച്ചു. ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ളതും ജനങ്ങളെ ബുദ്ധിമുട്ടിക്കാത്തതുമായ ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
സര്‍വകലാശാലകള്‍ക്കായി 20 കോടി രൂപ അനുവദിക്കും, നാല് ഐ.ടി ഇടനാഴികള്‍ സ്ഥാപിക്കും, കണ്ണൂരില്‍ പുതിയ ഐ.ടി പാര്‍ക്ക്, തലസ്ഥാനത്ത് മെഡിക്കല്‍ ടെക്ക് ഇന്നോവേഷന്‍ പാര്‍ക്ക്, വീട്ടമ്മമാര്‍ക്ക് വര്‍ക്ക് ഫ്രം ഹോമിനായി 50 കോടി, സോളാര്‍ പാനല്‍ വായ്പയ്ക്ക് പലിശയിളവ്, നെല്‍കൃഷി വികസനത്തിനായി 76 കോടി, നെല്ലിന്റെ താങ്ങുവില കൂട്ടി, കിന്‍ഫ്രയ്ക്ക് 332 കോടി, തീരസംരക്ഷണത്തിന് നൂറു കോടി, കെ.എസ്.ആര്.ടി.സിയ്ക്ക് 1000 കോടി, മലയാള സിനിമയ്ക്ക് മ്യൂസിയം തുടങ്ങിയ ജനപ്രിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബജറ്റാണ് അവതരിപ്പിക്കുന്നത്.
Keywords: Kerala budjet, Minister K.N Balagopal, Niyamasabha
COMMENTS