law college issue
തിരുവനന്തപുരം: തിരുവനന്തപുരം ലോ കോളേജ് എസ്.എഫ്.ഐ - കെ.എസ്.യു സംഘര്‍ഷത്തില്‍ നിയമസഭയില്‍ വാക്പോര്. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശന് തമ്മിലാണ് ഈ വിഷയത്തില്‍ വാക്പോരുണ്ടായത്.
രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി തരംതാഴരുതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
അതേസമയം പ്രതിപക്ഷ നേതാവ് കെ.എസ്.യുക്കാരനെപ്പോലെ ഉറഞ്ഞുതുള്ളുകയാണെന്നും പിന്നിലിരിക്കുന്നവരെപ്പോലെ സംസാരിക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ലോകോളേജില്‍ എസ്.എഫ്.ഐ ഗുണ്ടകളെപ്പോലെ അഴിഞ്ഞാടുകയാണെന്നും അതിനെ മുഖ്യമന്ത്രി ന്യായീകരിക്കരുതെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.
അതേസമയം കെ.എസ്.യുവിന്റെ ദീര്‍ഘകാലത്തെ അതിക്രമത്തില്‍ നിന്നും ഉയര്‍ന്നുവന്ന എസ്.എഫ്.ഐയെ തരംതാഴ്ത്തരുതെന്നും രണ്ടു സംഘടനകള്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Keywords: law college SFI - KSU clash, CM, V.D Satheesan
COMMENTS