Assembly election 2022 results updates
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ തുടങ്ങി അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചികകള്‍ വന്നുതുടങ്ങിയപ്പോള്‍ തന്നെ കോണ്‍ഗ്രസ് വന്‍ തിരിച്ചടിയാണ് നേരിടുന്നത്.
ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 220 ലേറെ സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. സമാജ്വാദി പാര്‍ട്ടി 110 ലേറെ സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്.
പഞ്ചാബില്‍ 117 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പില്‍ എണ്പതിലേറെസീറ്റുകളില് എഎപി ലീഡു ചെയ്യുന്നു. കോണ്‍ഗ്രസ് 19, ശിരോമണി അകാലിദള്‍ 8, ബി.ജെ.പി 3 എന്നിങ്ങനെയാണ് മറ്റ് ലീഡുകള്‍.
70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡില്‍ ബി.ജെ.പി നാല്‍പ്പതിലേറെ സീറ്റുകളില്‍ മുന്നിലാണ്. കോണ്‍ഗ്രസ് 20 സീറ്റുകളിലാണ് മുന്നേറുന്നത്.
മണിപ്പൂരില്‍ 60 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി.ജെ.പി 24, കോണ്‍ഗ്രസ് 14, എന്‍പിപി 9, മറ്റുള്ളവര്‍ 13 എന്നിങ്ങനെയാണ് ലീഡ്.
ഗോവയില്‍ 40 സീറ്റുകളില്‍ 18 സീറ്റുകളില്‍ ബി.ജെ.പി ലീഡ് ചെയ്യുന്നു. 15 സീറ്റുകളുമായി കോണ്‍ഗ്രസ് തൊട്ടുപിന്നാലെ തന്നെയുണ്ട്. എം.ജെ.പി ആറിടത്താണ് ഇവിടെ ലീഡ് ചെയ്യുന്നത്.
Keywords: Assembly election, Results, BJP, AAP, Congress
COMMENTS