അഭിനന്ദ് ന്യൂഡല്‍ഹി : രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ബില്‍ ഭേദഗതികളോടെ പാസ്സാകാന്‍ ഇടയായ സാഹചര്യം പ്രധാനമന്ത്രി അതീവ ഗൗരവത്തിലെട...
അഭിനന്ദ്
ന്യൂഡല്‍ഹി : രാജ്യസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന ബില്‍ ഭേദഗതികളോടെ പാസ്സാകാന്‍ ഇടയായ സാഹചര്യം പ്രധാനമന്ത്രി അതീവ ഗൗരവത്തിലെടുക്കുന്നു. ഇത്തരക്കാരായ എംപിമാരെ ഭാവിയില്‍ ടിക്കറ്റ് കൊടുക്കാതിരിക്കുന്നതുള്‍പ്പെടെ നടപടികളാണ് മോഡിയുടെ മനസ്സിലെന്നാണ് ബിജെപി വൃൃത്തങ്ങള്‍ നല്കുന്ന സൂചന.
ഇത്തരം വീഴ്ചകള്‍ ഒട്ടും അനുവദിക്കാത്തയാളാണ് മോഡി. മന്ത്രിമാര്‍ അടക്കമുള്ള പാര്‍ട്ടി എംപിമാര്‍ കൃത്യവിലോപം കാട്ടിയെന്ന നിലപാടിലാണ് മോഡി. ക്ഷുഭിതനായ മോഡി പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായെ വിളിച്ചു വിശദീകരണം തേടാന്‍ ആവശ്യപ്പെടുകയായിരുന്നു.
കേരളത്തിലെ ബിജെപിയുടെ കോഴയില്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങളില്‍ പ്രതിപക്ഷം കലിതുള്ളി നില്‍ക്കെയാണ് ഇത്തരമൊരു വീഴ്ച കൂടി സംഭവിച്ചിരിക്കുന്നത്. ഇതു നിസ്സാരമായി തള്ളാനാവില്ലെന്ന് ഷായോടു മോഡി പറഞ്ഞു.
മോഡി പറഞ്ഞ വാക്കുകള്‍ അപ്പടി മോഡി എംപിമാരോട് പറയുകയും ചെയ്തു. എംപിമാര്‍ ഓരോരുത്തരെയും നേരിട്ടു വിളിച്ച് അമിത് ഷാ ശകാരിക്കുകയും ചെയ്തു.
മുപ്പതോളം ബിജെപി അംഗങ്ങള്‍ വിട്ടുനിന്നപ്പോഴാണ് പിന്നാക്കവിഭാഗ കമ്മിഷനുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ചര്‍ച്ചയ്ക്കു വന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി വോട്ടിനിടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായ സമയം നോക്കിയാണ് പ്രതിപക്ഷം ഈ ആവശ്യമുന്നയിച്ചത്.
ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടനാ പദവി നല്‍കുന്നതു സംബന്ധിച്ചുള്ളതായിരുന്നു ബില്‍. കമ്മിഷനിലെ എല്ലാ അംഗങ്ങളെല്ലാം ഒബിസിക്കാരായിരിക്കണമെന്നും ഒരംഗം സ്ത്രീ ആയിരിക്കണെന്നും പ്രതിപക്ഷം ഭേദഗതി ആവശ്യപ്പെട്ടു.
ഈ ആവശ്യം ഭരണഘടനാ വിരുദ്ധമാണെന്ന് ഭരണപക്ഷം വാദിച്ചു. ഇതിനിടെയാണ് വോട്ടെടുപ്പ് ആവശ്യപ്പെട്ടത്. പ്രതിപക്ഷത്തിന് 74 വോട്ടും എന്‍ഡിഎയ്ക്ക് 52 വോട്ടും ലഭിച്ചു.
ബില്‍ പ്രതിപക്ഷ ആവശ്യത്തോടെ പാസ്സായതോടെ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് അയയ്‌ക്കേണ്ടതുണ്ട്.
ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത് സ്വന്തം അംഗങ്ങളുടെ ജാഗ്രതക്കുറവാണെന്നതാണ് മോഡിയെ രോഷാകുലനാക്കുന്നത്.
സഭ സമ്മേളിക്കുന്ന സമയത്ത് എല്ലാവരും സഭയില്‍ തന്നെയുണ്ടാകണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അംഗങ്ങള്‍ അതു പാലിക്കാത്തതില്‍ മോഡി ഏറെ ക്ഷുഭിതനാണ്.
Keywords: Narendra Modi, Amit Shah, BJP, Rajyasabha
COMMENTS