ന്യൂഡല്‍ഹി : ദോക് ലാമിന്റെ പേരില്‍ വീണ്ടും ഇന്ത്യയ്‌ക്കെതിരേ ഭീഷണിസ്വരത്തില്‍ ചൈന. സൈന്യത്തെ ഇന്ത്യ പിന്‍വലിച്ചില്ലെങ്കില്‍ ചൈന വേണ്...
ന്യൂഡല്‍ഹി : ദോക് ലാമിന്റെ പേരില്‍ വീണ്ടും ഇന്ത്യയ്‌ക്കെതിരേ ഭീഷണിസ്വരത്തില്‍
ചൈന. സൈന്യത്തെ ഇന്ത്യ പിന്‍വലിച്ചില്ലെങ്കില്‍ ചൈന വേണ്ടതു ചെയ്യുമെന്നു പറഞ്ഞുകൊണ്ട് ന്യൂഡല്‍ഹിയിലെ ചൈനീസ് എംബസിയാണ് തര്‍ക്ക പ്രദേശത്തിന്റെ ഭൂപടവും മറ്റ് വിശദാംശങ്ങളും ഉള്‍പ്പെടുന്ന 15 പേജുള്ള പ്രസ്താവന പുറത്തു വിട്ടിരിക്കുന്നത്.
ജൂണ്‍ 16 മുതല്‍ കണ്ണുരുട്ടിയിട്ടും ഇന്ത്യ ഗൗനിക്കാതിരുന്നതിനെ തുടര്‍ന്നാണ് നയതന്ത്രകാര്യാലയം വഴി പുതിയ ഭീഷണിയുമായി ചൈന രംഗത്തുവന്നിരിക്കുന്നത്.
ഇന്ത്യ സൈന്യത്തെ പിന്‍വലിച്ചേ തീരൂ. സൈന്യത്തെ പിന്‍വലിക്കുകയല്ലാതെ സംഘര്‍ഷം പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങളില്ല. അതിനാല്‍ എത്രയും വേഗം ശക്തമായ നടപടി വേണമെന്നാണ് ചൈനയുടെ ആവശ്യം.
ചൈനീസ് പ്രദേശത്ത് നടത്തിവന്ന റോഡ് നിര്‍മ്മാണം ഇന്ത്യ തടസ്സപ്പെടുത്തിയെന്നാണ് പരാതി. ജൂണ്‍ 18 ന് 270 ഇന്ത്യന്‍ സൈനികര്‍ അതിര്‍ത്തി കടന്ന് 100 മീറ്ററോളം ഉള്ളിലേക്ക് പ്രവേശിച്ചതായും ചൈന ആരോപിക്കുന്നു.
ഏതാണ്ട് 400 മീറ്റര്‍ വരെ ചൈനീസ് പ്രദേശത്തേക്ക് കടന്നുകയറി ടെന്റുകള്‍ സ്ഥാപിച്ചെന്നും ആരോപിക്കുന്നു.
ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ ചൈനാ സന്ദര്‍ശനത്തെ കുറിച്ചും നടത്തിയ ചര്‍ച്ചകളുടെ വിശദാംശങ്ങളെ കുറിച്ചും പ്രസ്താവനയില്‍ പറയുന്നു.
എന്നാല്‍, ചൈനയുടെ ഈ നീക്കത്തിന് ഇന്ത്യ മറുപടി നല്കിയിട്ടില്ല. നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ശാസിക്കാന്‍ പോന്ന തെറ്റാണ് ഇന്ത്യന്‍ മണ്ണില്‍ നിന്നുകൊണ്ട് ചൈന ചെയ്തിരിക്കുന്നത്.
Keywords: China, India, New Delhi, territory, Indian National Security Advisor, Ajit Dova, Indian soil
COMMENTS