ബംഗളൂരു: ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത...
ബംഗളൂരു: ഗുജറാത്തില്‍നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്ന ബംഗളൂരുവിലെ റിസോര്‍ട്ടില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.
തങ്ങളുടെ ഏഴ് എംഎല്‍എമാരെ ബിജെപി പണം കൊടുത്ത് സ്വാധീനിച്ച് രാജിവയ്പ്പിച്ച പശ്ചാത്തലത്തിലാണ് ശേഷിച്ചവരെ ബംഗളൂരുവിലെ ബിദാദിയിലെ ആഡംബര റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് മാറ്റിയത്.
എംഎല്‍എമാരുടെ താമസത്തിന്റെ ചുമതലയുള്ള കര്‍ണാടക ഊര്‍ജമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. സിആര്‍പിഎഫിന്റെ അകന്പടിയോടെയാണ് റെയ്ഡ്.
ആദായ നികുതി വകുപ്പിനെ ഉപയോഗിച്ച് കോണ്‍ഗ്രസ് നേതൃത്വത്തെ വിരട്ടാനുള്ള തന്ത്രമാണ് ബിജെപി കേന്ദ്ര നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.
പണമെറിഞ്ഞാണ് കോണ്‍ഗ്രസ് സ്വന്തം എംഎല്‍എമാരെ കൂടെ നിറുത്തിയിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്.
COMMENTS