കോലി പടിയിറങ്ങുന്നു, അടുത്ത ക്യാപ്ടന്‍ ആര്ച, ര്‍ച്ചകള്‍ എത്തിനില്ക്കുന്നത് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നീ പേരുകളില്‍

അഭിനന്ദ് ന്യൂഡല്‍ഹി : വിരാട് കോലി അപ്രതീക്ഷിതമായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ക്യാപ്ടന്‍ ആരെന്ന...


അഭിനന്ദ്

ന്യൂഡല്‍ഹി : വിരാട് കോലി അപ്രതീക്ഷിതമായി ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടന്‍ സ്ഥാനം ഒഴിയുമ്പോള്‍ അടുത്ത ക്യാപ്ടന്‍ ആരെന്ന ചോദ്യം സജീവമാവുന്നു.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ആദ്യ ജയത്തിനു ശേഷമുള്ള രണ്ടു കളികളിലും തകര്‍ന്നടിഞ്ഞതും ഐസിസി റാങ്കിംഗില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേയ്ക്കു വീണതും രാജിക്കു കാരണമായി. എന്നാല്‍, തന്റെ രാജിക്കു മുറവിളി ഉയരുമെന്നു കണ്ടുകൂടിയാണ് കോലി മുന്‍കൂട്ടി സ്ഥാനമൊഴിഞ്ഞതെന്നാണ് ലഭിക്കുന്ന സൂചന. 

മാത്രമല്ല, കോലി കുറച്ചുകാലമായി ബാറ്റിംഗില്‍ തീര്‍ത്തും ഫോം ഔട്ടാണ്. ഈ നില തുടര്‍ന്നാല്‍ ടീമില്‍ പോലും സ്ഥാനം കാണില്ലെന്ന തിരിച്ചറിവും രാജിയിലേക്കു നയിച്ചു. ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ രാജി സഹായിക്കുമെന്ന പ്രതീക്ഷയിലാണ് കോലി.

ട്വിറ്ററിലൂടെയായിരുന്നു കോലി രാജി പ്രഖ്യാപിച്ചത്. ട്വിറ്ററില്‍ നീണ്ടൊരു കുറിപ്പും കോലി നല്കിയിട്ടുണ്ട്.

അടുത്ത ക്യാപ്ടന്‍ ആരെന്ന ചോദ്യത്തിന് നിലവില്‍ മൂന്നു പേരിലേക്കാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ എത്തുന്നത്.

വെറ്ററന്‍ ഓപ്പണറായ രോഹിത് ശര്‍മ്മയുടെ പേരാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്നത്. രോഹിത് ഒരു മാസം മുമ്പാണ് ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ടീമിന്റെ ക്യാപ്റ്റനായി നിയമിതനായത്. ഇന്ത്യയുടെ പതിവ് രീതി മൂന്ന് ഫോര്‍മാറ്റുകളുടെയും നായകസ്ഥാനം ഒരാള്‍ക്ക് നല്കുന്നതാണ്. ആ നിലയ്ക്കും രോഹിത് ശര്‍മയ്ക്കു സാദ്ധ്യത ഏറെയാണ്. 

രോഹിത് അല്ലെങ്കില്‍ പിന്നെ നറുക്കു വീഴാവുന്നയാള്‍ കെഎല്‍ രാഹുലാണ്. മായങ്ക് അഗര്‍വാള്‍ പരമ്പരയില്‍ നിന്ന് പുറത്തായതാണ് രാഹുവിന് അനുഗ്രഹമായത്. ഇംഗ്ലണ്ട് പര്യടനത്തില്‍ യാദൃശ്ചികമായി രാഹുല്‍ ടീമിലെത്തുകയായിരുന്നു. ഇംഗ്ലണ്ടിലെ മിന്നുന്ന പ്രകടനത്തിലൂടെ, രോഹിത് ശര്‍മ്മയ്ക്കൊപ്പം രാഹുല്‍ ഓപ്പണറായിരുന്നു.

രോഹിത് ശര്‍മ്മയെ പുതിയ ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റനായി നിയമിച്ചതോടെ, വൈറ്റ് ബോള്‍ ഫോര്‍മാറ്റുകളില്‍ കെഎല്‍ രാഹുലിന് വൈസ് ക്യാപ്റ്റന്‍ സ്ഥാനം ലഭിച്ചിരുന്നു. രോഹിത് ശര്‍മ്മ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ നിന്ന് പുറത്തായതിനാല്‍, രാഹുലിനെ ടെസ്റ്റില്‍ ടീം ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍സി റോള്‍ ഏല്‍പ്പിച്ചിരുന്നു. കൂടാതെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ലിമിറ്റഡ് ഓവര്‍ ടീമിന്റെ ക്യാപ്റ്റനായും രാഹുല്‍ നിയോഗിക്കപ്പെട്ടു.

വിരാട് കോലി സ്ഥാനമൊഴിയുകയും രോഹിത് ശര്‍മ്മ പരിക്കിന്റെ പിടിയിലാവുകയും ചെയ്‌തോടെ കെ എല്‍ രാഹുലും ബിസിസിഐയുടെ സാദ്ധ്യതാ ക്യാപ്ടനായിട്ടുണ്ട്.

കോലിയുടെ ട്വീറ്റ് :

'ഏഴു വര്‍ഷത്തെ കഠിനാധ്വാനമാണ്... ടീമിനെ ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശ്രമങ്ങള്‍, സ്ഥിരോത്സാഹം... ഒരു ഘട്ടത്തില്‍ എല്ലാം അവസാനിക്കേണ്ടിവരും... ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നിലയില്‍ എന്റെ റോളും. 

ഈ യാത്രയില്‍ നിരവധി ഉയര്‍ച്ചതാഴ്ച്ചകളുണ്ടായിരുന്നു. പക്ഷേ ഒരിക്കലും പരിശ്രമത്തിന്റെയും വിശ്വാസത്തിന്റെയോ അപാകം ഉണ്ടായിട്ടില്ല. 

ചെയ്യുന്ന എല്ലാ കാര്യത്തിലും 120 ശതമാനം പരിശ്രമവും ഇടണമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അങ്ങനെ ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍, ആ ചെയ്യുന്നത് ശരിയാവില്ല എന്നെനിക്ക് അറിയാം. എനിക്ക് ഇക്കാര്യത്തില്‍ നല്ല വ്യക്തതയുണ്ട്. ടീമിനോട് അവിശ്വാസ്യത കാണിക്കാന്‍ എനിക്ക് സാധിക്കില്ല.

ഇത്ര വലിയ കാലം എന്റെ രാജ്യത്തെ നയിക്കാന്‍ എനിക്ക് അവസരം നല്‍കിയ ബിസിസിഐയോടും, ആദ്യ ദിവസം മുതല്‍ ടീമിനായി വിഭാവനം ചെയ്ത എന്റെ ദര്‍ശനങ്ങളെ വിശ്വാസത്തിലെടുത്ത് ഒരുഘട്ടത്തിലും കൈവിടാതിരുന്ന ടീമംഗങ്ങളോടും നന്ദിയുണ്ട്. നിങ്ങള്‍ എന്റെ ഈ യാത്രയും ഓര്‍മകളും അത്രമേല്‍ സുന്ദരമാക്കുന്നു. എന്നെ വിശ്വസിച്ച്, ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിച്ച ധോണി ഭായിക്കും നന്ദി പറയുന്നു.'

രോഹിതിനും രാഹുലിനും പുറമെ ജസ്പ്രീത് ബുംറയും ഋഷഭ് പന്തും മാത്രമാണ് മൂന്ന് ഫോര്‍മാറ്റുകളിലും ആദ്യ ഇലവനില്‍ സ്ഥാനം ഉറപ്പുള്ള താരങ്ങള്‍.

ഋഷഭ് പന്ത് ഇപ്പോഴും തന്റെ അന്താരാഷ്ട്ര കരിയറില്‍ നന്നായി ചുവടുവച്ചിട്ടില്ലാത്തതിനാല്‍, ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നതിനുള്ള മൂന്നാമത്തെ ചോയ്സ് ജസ്പ്രീത് ബുംറയാണ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ബുംറ തന്റെ പേര് എഴുതിച്ചേര്‍ത്തിരുന്നു. 

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റനായി ബിസിസിഐ അദ്ദേഹത്തെ നിയമിച്ചുതും ഭാവിയിലേക്കുള്ള  മുന്നൊരുക്കമായി കാണാം. 

ഇതേസമയം, വികാരനിര്‍ഭരണായ കുറിപ്പോടെയാണ് കോലി സ്ഥാനമൊഴിയുന്നത്. ബിസിസിഐക്കും, ഹെഡ് കോച്ച് രവി ശാസ്ത്രിക്കും, എംഎസ് ധോണിക്കും കോലി നന്ദി അറിയിക്കുന്നുണ്ട്.


Summary: Virat Kohli is stepping down and the next captaincy talks will be between Rohit Sharma, KL Rahul and Jaspreet Bumra.

COMMENTS


Name

',4,11,2,a,5,Accident,6,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,279,Cinema,1290,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,21,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,2,guruvayur,1,hartal,1,India,5028,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,ker,1,kera,4,keral,2,Kerala,10962,Kochi.,2,Latest News,3,lifestyle,216,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,1450,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,259,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pravasi,369,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,873,Tamil Nadu,2,Tax,1,temple,1,Tennis,1,Video,2,Vladimir Putin,1,World,1100,
ltr
item
www.vyganews.com: കോലി പടിയിറങ്ങുന്നു, അടുത്ത ക്യാപ്ടന്‍ ആര്ച, ര്‍ച്ചകള്‍ എത്തിനില്ക്കുന്നത് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നീ പേരുകളില്‍
കോലി പടിയിറങ്ങുന്നു, അടുത്ത ക്യാപ്ടന്‍ ആര്ച, ര്‍ച്ചകള്‍ എത്തിനില്ക്കുന്നത് രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, ജസ്പ്രീത് ബുംറ എന്നീ പേരുകളില്‍
https://blogger.googleusercontent.com/img/a/AVvXsEjOCfwYLlx6iqb-7KHDz3VvkY6WuWiorD1cepEGmi0PByf63_ml0iAlKI-wlH6m70pGQ2wL922jwC5H9BjYm3YqQLi5cKOmCaAgGkC9bdlcaxOw9qeZm6hljOzC2VUGtiV7xZthrIG0HzA8tkEpW-lcXdScIE0pwzb04RQZLmZfWuFgdbPXT-jEiZYJJw=s320
https://blogger.googleusercontent.com/img/a/AVvXsEjOCfwYLlx6iqb-7KHDz3VvkY6WuWiorD1cepEGmi0PByf63_ml0iAlKI-wlH6m70pGQ2wL922jwC5H9BjYm3YqQLi5cKOmCaAgGkC9bdlcaxOw9qeZm6hljOzC2VUGtiV7xZthrIG0HzA8tkEpW-lcXdScIE0pwzb04RQZLmZfWuFgdbPXT-jEiZYJJw=s72-c
www.vyganews.com
https://www.vyganews.com/2022/01/virat-kohli-is-stepping-down.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2022/01/virat-kohli-is-stepping-down.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy