V.D Satheesan against government
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. സംസ്ഥാനത്ത് സി.പി.എം സമ്മേളനങ്ങളാണ് ഏറ്റവും കൂടുതല്‍ കോവിഡ് വ്യാപനത്തിന് ഇടയാക്കിയതെന്ന് അദ്ദേഹം ആരോപണം ഉന്നയിച്ചു.
സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കുകയെന്നതാണ് സി.പി.എമ്മിന് മുഖ്യമെന്നും എന്നിട്ട് ജനങ്ങളോട് ജാഗ്രത പാലിക്കണമെന്നു പറഞ്ഞിട്ട് കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
ആളുകള്‍ കൂട്ടംകൂടരുതെന്ന് ഉത്തരവിറക്കിയിട്ട് കുടുംബശ്രീ തിരഞ്ഞെടുപ്പിന് ജില്ലാ കളക്ടര്‍ തന്നെ അനുമതി നല്കിയതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് സര്‍ക്കാരും ആരോഗ്യവകുപ്പും നിശ്ചലമാണെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു.
Keywords: V.D Satheesan, Government, Covid
COMMENTS