UP congress nominations
ലഖ്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉന്നാവ് പീഡനക്കേസിലെ ഇരയുടെ അമ്മയടക്കം 40 ശതമാനം സ്ത്രീകള്‍ ഇടംപിടിച്ചു. സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടികയാണ് പുറത്തുവന്നത്. ഇതില്‍ 125 പേരുടെ പേരുകളാണ് ഉള്ളത്. ഇതില്‍ 40 ശതമാനവും സ്ത്രീകളാണ്.
യു.പിയുടെ ചുമതലയുള്ള കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയാണ് ആദ്യ പട്ടിക പുറത്തുവിട്ടത്. ഈ വിഷയത്തില്‍ പ്രിയങ്ക ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപനം നടത്തിയിരുന്നു. യുപിയില്‍ പുതിയൊരു രാഷ്ട്രീയം ഉയര്‍ന്നുവരുമെന്നും 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് നല്‍കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.
Keywords: Lucknow, Election, Priyanka Gandhi
COMMENTS