Supreme court about covid death compensation
ന്യൂഡല്‍ഹി: കേരളത്തില്‍ എന്തുകൊണ്ടാണ് കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ കുറവെന്ന് സുപ്രീംകോടതി. അപേക്ഷ നല്‍കിയിട്ടുള്ളവര്‍ക്ക് ഒരാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ഇതുവരെ അപേക്ഷ നല്കാത്തവരുടെ വീടുകളില്‍ ജില്ലാ - താലൂക്ക് ഉദ്യോഗസ്ഥരെത്തി വിശദീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. അതേസമയം ഇതുവരെ അപേക്ഷ നല്കിയ 27,274 പേരില്‍ 23,652 പേര്‍ക്ക് അന്‍പതിനായിരം രൂപ വീതം നഷ്ടപരിഹാരം നല്കിക്കഴിഞ്ഞുവെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Keywords: Supreme court, Covid death compensation, Kerala
COMMENTS