Congress leader Priyanka Maurya is all set to join the BJP in Uttarpradesh
ലക്നൗ : നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി നേതാക്കളെയും എംഎല്‍എമാരെയും റാഞ്ചുന്നതില്‍ ഒരു ഉളുപ്പുമില്ലാത്ത ഉത്തര്‍പ്രദേശില്‍ നിന്നൊരു മറ്റൊരു റാഞ്ചല്‍ കഥ കൂടി.
യുപിയില്‍ കോണ്‍ഗ്രസിന്റെ പ്രധാന വനിതാ മുഖവും സോണിയാ ഗാന്ധിയുമായും രാഹുലുമായും ഏറെ അടുപ്പമുണ്ടായിരുന്ന വ്യക്തിയുമായിരുന്ന പ്രിയങ്കാ മൗര്യ ബിജെപിയില്‍ ചേര്‍ന്നു.
സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്ന 'ലഡ്കി ഹൂം ലഡ് സക്തി ഹൂം' എന്ന ക്യാമ്പയിന്റെ മുഖമായിരുന്നു പ്രിയങ്ക മൗര്യ. ബിജെപി അധികാരം നിലനിറുത്തിയാല്‍ പ്രിയങ്കയ്ക്കു മന്ത്രിപദം വാഗ്ദാനം ചെയ്തതായി അറിയുന്നു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രിയങ്കാ ഗാന്ധിക്കൊപ്പം പ്രിയങ്ക മൗര്യ താരപ്രചാരകയാവുമെന്നാണ് കരുതിയിരുന്നത്.
തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് പ്രിയങ്കാ മൗര്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോകുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. മറുകണ്ടം ചാടുന്നതിനു മുന്നോടിയായി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കൃത്രിമം നടന്നുവെന്നു പ്രിയങ്ക ആക്ഷേപിച്ചിരുന്നു.
തന്റെ പേരും പ്രശസ്തിയും കോണ്‍ഗ്രസ് ഉപയോഗിക്കുന്നു. 10 ലക്ഷത്തോളം സോഷ്യല്‍ മീഡിയാ ഫോളോവേഴ്സ് തനിക്കുണ്ട്. അവരെയും പ്രചാരണത്തിനായി മാത്രം ഉപയോഗിക്കുന്നു. സീറ്റു തരാതിരുന്നത് അനീതിയാണ്.
മുന്‍ മുഖ്യമന്ത്രി മുലായം സിംഗ് യാദവിന്റെ ഇളയ മകന്റെ ഭാര്യ അപര്‍ണാ യാദവും ബിജെപിയില്‍ ചേര്‍ന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു അപര്‍ണ. ലക്നൗ കന്റോണ്മെന്റില് അപര്‍ണ മത്സരിച്ചേക്കും. 2017ല്‍ ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥി റിത ബഗുണ ജോഷിയോട് പരജായപ്പെട്ടു. പുതിയ സ്ഥാനാര്‍ത്ഥിക്കെതിരേ റീത്ത രംഗത്തുണ്ട്.
Summary: Another ranch story from Uttar Pradesh, which has no qualms about ransacking leaders and MLAs ahead of the Assembly elections. Congress leader Priyanka Maurya is all set to join the BJP.
COMMENTS