സ്വന്തം ലേഖകന്‍ തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയവര്‍ 3819 മാത്രം. 24 മണിക്കൂറിന...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 17,755 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ രോഗമുക്തി നേടിയവര്‍ 3819 മാത്രം. 24 മണിക്കൂറിനിടെ 65,937 സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ ടിപിആര്‍ നിരക്ക് 26.92 ആണ്.
തിരുവനന്തപുരത്താണ് ഇന്ന് കൂടുതല്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 4694 പേരാണ് ഇന്നു തലസ്ഥാന ജില്ലയില്‍ രോഗികളായത്.
രോഗികളുടെ എണ്ണം ജില്ല തിരിച്ച്
തിരുവനന്തപുരം 4694, എറണാകുളം 2637, തൃശൂര്‍ 1731, കോഴിക്കോട് 1648, കോട്ടയം 1194, പത്തനംതിട്ട 863, കണ്ണൂര്‍ 845, പാലക്കാട് 835, കൊല്ലം 831, ആലപ്പുഴ 765, മലപ്പുറം 728, ഇടുക്കി 417, കാസര്‍കോട് 317, വയനാട് 250.
പ്രതിവാര ഇന്ഫെക്ഷന് പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള അഞ്ചു തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി ആറു വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.
സംസ്ഥാനത്താകെ 1,95,338 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,91,286 പേര് വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4052 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 596 പേരെയാണ് ഇന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 90,649 കോവിഡ് കേസുകളില്‍, നാലു ശതമാനം വ്യക്തികള്‍ ആശുപത്രികളിലും ഫീല്‍ഡ് ആശുപത്രികളിലും ചികിത്സയിലുണ്ട്.
17 മരണങ്ങളാണ് കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്. സുപ്രീംകോടതി വിധിപ്രകാരം അപ്പീല്‍ നല്കിയ 89 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 50,674 ആയി.
ഇന്നുരോഗം സ്ഥിരീകരിച്ചവരില്‍ 150 പേര് സംസ്ഥാനത്തിനു പുറത്തുനിന്നു വന്നവരാണ്. 16,488 പേര് സമ്പര്‍ക്ക രോഗികളാണ്. 964 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 153 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 90,649 പേരാണ് ചികിത്സയിലുള്ളത്. 52,18,681 പേര് ഇതുവരെ രോഗമുക്തി നേടി.
രോഗമുക്തി നേടിയവര്‍-3819
തിരുവനന്തപുരം 486, കൊല്ലം 141, പത്തനംതിട്ട 321, ആലപ്പുഴ 208, കോട്ടയം 303, ഇടുക്കി 126, എറണാകുളം 757, തൃശൂര്‍ 201, പാലക്കാട് 186, മലപ്പുറം 123, കോഴിക്കോട് 467, വയനാട് 82, കണ്ണൂര്‍ 302, കാസര്‍കോട് 116.
COMMENTS