Cabinet meeting updates in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ശക്തമായതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭാ യോഗം. ഫെബ്രുവരിയിലാണ് ഇത്തരത്തിലുള്ള കോവിഡ് വ്യാപനം പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ നേരത്തെയായെന്നും യോഗം വിലയിരുത്തി.
അതേസമയം കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും സംസ്ഥാനത്തെ വെന്റിലേറ്റര്‍ സൗകര്യം പര്യാപ്തമാണെന്നും യോഗം വിലയിരുത്തി. എന്നാല്‍ മറ്റ് രോഗങ്ങള്‍ക്കായി ആശുപത്രിയിലെത്തുന്നവര്‍ക്കും കോവിഡ് പോസിറ്റീവാകുന്നത് പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി.
വ്യാഴാഴ്ച ചേരുന്ന കോവിഡ് അവലോകന യോഗത്തില്‍ സംസ്ഥാനത്ത് വരുത്തേണ്ട കര്‍ശന നിയന്ത്രണങ്ങളെക്കുറിച്ച് തീരുമാനമെടുക്കും. വാരാന്ത്യ ലോക് ഡൗണ്‍, രാത്രികാല ലോക് ഡൗണ്‍, ആള്‍ക്കൂട്ട നിയന്ത്രണം തുടങ്ങിയ കര്‍ശന നടപടികളിലേക്ക് സംസ്ഥാനം വീണ്ടും കടക്കുമെന്നാണ് സൂചന.
Keywords: Cabinet meeting, Kerala, Covid restrictions, Tomorrow
COMMENTS