തിരുവനന്തപുരം കേരളത്തില്‍ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗികള്‍ എറണാകുളം 16,...
തിരുവനന്തപുരം കേരളത്തില്‍ 45 പേര്‍ക്ക് കൂടി ഒമിക്രോണ്‍ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രോഗികള്‍
എറണാകുളം 16, തിരുവനന്തപുരം 9, തൃശൂര്‍ 6, പത്തനംതിട്ട 5, ആലപ്പുഴ, കോഴിക്കോട് 3 വീതം, മലപ്പുറം 2, വയനാട് 1.
രോഗികളില്‍ ഒന്‍പതു പേര് ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നും 32 പേര് ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നും വന്നവരാണ്. നാലു പേര്‍ക്ക്് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നു.
ആലപ്പുഴയിലെ മൂന്നു പേര്‍ക്കും തൃശൂരിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കം വഴി രോഗം പകര്‍ന്നത്.
എറണാകുളത്ത് എട്ടു പേര് യുഎഇയില്‍ നിന്നും മൂന്നു പേര് ഖത്തറില്‍ നിന്നും രണ്ടു പേര് യുകെയില്‍ നിന്നും, ഒരാള്‍ വീതം ഫ്രാന്‍സ്, ഫിലിപ്പീന്‍സ്, തുര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും വന്നവരാണ്.
തിരുവനന്തപുരം ജില്ലയിലെ രോഗികളെല്ലാവരും യുഎഇയില്‍ നിന്നു വന്നതാണ്. തൃശൂരില്‍ മൂന്നു പേര് യുഎഇയില്‍ നിന്നും ഒരാള്‍ സ്വീഡനില്‍ നിന്നും വന്നതാണ്.
പത്തനംതിട്ടയില്‍ യുഎഇയില്‍ നിന്നു രണ്ടു പേരും ഖസാക്കിസ്ഥാന്‍, അയര്‍ലന്‍ഡ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് ഒരോരുത്തരും വന്നു. കോഴിക്കോട്ട് യുകെ, ഉഗാണ്ട, ഉക്രൈന് എന്നിവിടങ്ങളില്‍ നിന്നു വന്നവരാണ് രോഗികള്‍. മലപ്പുറത്ത് രണ്ട് പേര് യുഎഇയില്‍ നിന്നും, വയനാട്ടില്‍ ഒരാള്‍ യുഎഇയില്‍ നിന്നും വന്നതാണ്.
ഇതോടെ കേരളത്തില്‍ 152 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 18 പേര് സമ്പര്‍ക്ക രോഗികളാണ്.
കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കെ, എല്ലാവരും അതി ജാഗ്രത തുടരണമെന്ന് മന്ത്രി പറഞ്ഞു.
ലോ റിസ്ക് രാജ്യങ്ങളില്‍ നിന്നു വരുന്ന കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നു. ക്വാറന്റൈന് വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം. വിദേശത്തു നിന്നു വന്ന് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ പൊതുസ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയോ പൊതു ചടങ്ങില്‍ പങ്കെടുക്കുകയോ ചെയ്യരുത്.
എല്ലാവരും പൊതു സ്ഥലങ്ങളില്‍ എന്‍ 95 മാസ്ക് ധരിക്കണമെന്നും മാസ്ക് താഴ്ത്തി സംസാരിക്കരുതെന്നും മന്ത്രി വീണ അഭ്യര്‍ത്ഥിച്ചു.
COMMENTS