Samastha about Waqf appointments
തിരുവനന്തപുരം: വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്കു വിടുന്ന വിഷയത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ് കിട്ടിയതായി സമസ്ത നേതാക്കള്‍. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷം മാത്രമേ ഈ വിഷയത്തില്‍ തീരുമാനമെടുക്കുകയുള്ളൂയെന്ന് മുഖ്യമന്ത്രി അറിയിച്ചതായി അവര്‍ വ്യക്തമാക്കി.
വഖഫ് ബോര്‍ഡ് തന്നെ കൊണ്ടുവന്ന നിര്‍ദ്ദേശമാണിതെന്നും അതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് വാശിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തി തീരുമാനമാകും വരെ നിലവിലുള്ള സ്ഥിതി തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അതേസമയം ഈ വിഷയത്തിലെ ആശങ്ക മാറണമെങ്കില്‍ തീരുമാനം റദ്ദുചെയ്യുകയാണ് വേണ്ടതെന്ന് സമസ്ത ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അനുകൂലമായ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ വ്യക്തമാക്കി.
Keywords: Samastha, Chief minister, Waqf appointments
COMMENTS