കിഴക്കമ്പലം: കിഴക്കമ്പലത്ത് കിറ്റെക്സ് ജീവനക്കാരുടെ ക്യാമ്പിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി പോലീസ് വാഹനം കത്തിക്കുകയും നിരവധി പോലീസുകാര...
കിഴക്കമ്പലം: കിഴക്കമ്പലത്ത് കിറ്റെക്സ് ജീവനക്കാരുടെ ക്യാമ്പിൽ ഉണ്ടായ സംഘർഷത്തിൻ്റെ തുടർച്ചയായി പോലീസ് വാഹനം കത്തിക്കുകയും നിരവധി പോലീസുകാരെയും നാട്ടുകാരെയും ക്രൂരമായി മർദ്ദിക്കുകയും ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളാണ് ആക്രമണം അഴിച്ചുവിട്ടത്.
ഇന്നലെ രാത്രി 12 മണിയോടെ ക്രിസ്തുമസ് ആഘോഷത്തിന് ഇടയിൽ തൊഴിലാളികൾ ചേരിതിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു.
ഇതിനെ കുറിച്ച് വിവരം പൊലീസ് കൺട്രോൾ റൂമിൽ ലഭിച്ചു. തുടർന്ന് അന്വേഷിക്കാനെത്തിയ ജീപ്പാണ് മറുനാടൻ തൊഴിലാളികൾ അടിച്ചുതകർത്തത്.
ജീപ്പിൽ ഉണ്ടായിരുന്ന സർക്കിൾ ഇൻസ്പെക്ടർ ഉൾപ്പെടെയുള്ള പോലീസുകാരെ ക്രൂരമായി മർദ്ദിച്ചു. ഒടുവിൽ പോലീസുകാർ ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്നാണ് തൊഴിലാളികൾ ജീപ്പ് കത്തിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാരെയും ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും എല്ലാം തൊഴിലാളികൾ ക്രൂരമായി മർദ്ദിക്കുകയും കല്ലെറിയുകയും ചെയ്തു.
ഒടുവിൽ പൊലീസ് ക്യാമ്പിൽ നിന്ന് അഞ്ഞൂറോളം പോലീസുകാർ എത്തിയാണ് ഹോസ്റ്റലിൽ ഉണ്ടായിരുന്ന തൊഴിലാളികളെ അറസ്റ്റ് ചെയ്തു നീക്കിയതും സംഘർഷം നിയന്ത്രിച്ചതും.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് പോലീസ് അധികൃതർ നിർദേശം നൽകിയിരിക്കുകയാണ് .
COMMENTS