Recognizing the Gandhian principle that the soul of India is in the villages, the Jana Jagaran Abhiyan Yatra led by KC Venugopal MP was well received
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗ്രാമങ്ങളിലാണ് ഭാരതത്തിന്റെ ആത്മാവെന്ന ഗാന്ധിയന്‍ തത്വം തിരിച്ചറിഞ്ഞ് കെ സി വേണുഗോപാല്‍ എം പി നയിക്കുന്ന ജന ജാഗരണ്‍ അഭിയാന്‍ യാത്രയ്ക്കു തിരുവനന്തപുരം ജില്ലയിലെ ഭരതന്നൂരില്‍ വന്‍ സ്വീകരണം.
ആയിരങ്ങളാണ് ജന ജാഗരണ്‍ അഭിയാന്‍ യാത്രയിലും അനുബന്ധ പരിപാടികളിലും പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും വിഭാവനം ചെയ്തതാണ് യാത്ര. ഗ്രാമങ്ങളിലെ സാധാരണക്കാരുടെ പ്രശ്നങ്ങളും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിലെ പിടിപ്പുകേടുകള്‍ നിമിത്തം അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ നേരിട്ടറിയുക എന്ന ലക്ഷ്യത്തോടെയാണ് യാത്ര.
പാങ്ങോടിനടുത്ത് കല്ലറ മുതല്‍ ഭരതന്നൂര്‍ വരെയായിരുന്നു യാത്ര. പദയാത്രയില്‍ അയ്യായിരത്തില്‍ പരം പേരാണ് അണിനിരന്നത്.
കെ സി വേണുഗോപാല്‍ നേതൃത്വം നല്‍കുന്ന രണ്ടാമത്തെ യാത്രയാണിത്.
മുംബയിലെ വാര്‍ധ ഗ്രാമത്തിലായിരുന്നു ആദ്യ പരിപാടി. ഗാന്ധി സ്മൃതികള്‍ ഉറങ്ങുന്ന വാര്‍ദ്ധയിലും ആയിരങ്ങളാണ് കെസിയെ വരവേറ്റത്.LIVE: Participating the #JanJagranAbhiyan Padyatra in Thiruvananthapuram, Kerala.https://t.co/XMO0fusD9j
— K C Venugopal (@kcvenugopalmp) December 4, 2021
കല്ലറയിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയോടെയാണ് പദയാത്ര തുടങ്ങിയത്. ഏഴു കിലോമീറ്റര്‍ അപ്പുറമുള്ള ഭരതന്നൂരിലേക്കുള്ള യാത്രയില്‍ രണ്ടു കിലോ മീറ്റര്‍ നീളത്തിലായിരുന്നു പ്രവര്‍ത്തകര്‍ അണിനിരന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി സമീപകാലത്ത് സംഘടിപ്പിച്ച ഏറ്റവും ജനപങ്കാളിത്തമുള്ള പരിപാടിയായി ഇതു മാറി.
രാത്രി വൈകി ഭരതന്നൂരിലെത്തിയ പദയാത്രയ്ക്ക് ശേഷം മലയോര മേഖലയിലെ പ്രദേശവാസികള്‍ക്കൊപ്പമായിരുന്നു ഭക്ഷണവും താമസവും.
നൂറുകണക്കിന് ആദിവാസികളും ദളിതരുമായിരുന്നു ഇവിടെ മുന്‍ കേന്ദ്രമന്ത്രിയെ കാത്തിരുന്നത്. ഇന്നു രാവിലെ പ്രഭാതഭേരിയെന്ന പേരില്‍ പ്രദേശവാസികളുമായി സംവാദമുണ്ടായിരുന്നു.
ഗ്രാമീണരുടെ പ്രശ്നങ്ങള്‍ അറിയുകയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികല നയങ്ങള്‍ നിമിത്തം ജനം അനുഭവിക്കുന്ന ദുരിതങ്ങളും അവര്‍ തന്നെ വിശദീകരിച്ചു.
പ്രഭാത ഭേരിക്ക് മുന്നോടിയായി പാങ്ങോട് പഞ്ചായത്തിലെ കരിങ്ങോട് അംബേദ്കര്‍ കോളനിയിലേക്ക് വേണുഗോപാല്‍ എത്തിയിരുന്നു. സങ്കടങ്ങളുടെ പെരുമഴ തന്നെയായിരുന്നു വീടുകളിലെത്തിയ എംപിയോട് ജനങ്ങള്‍ വിശദീകരിച്ചത്. ഊരുകളിലേക്ക് നല്ല വഴിയില്ലാത്തും തൊഴിലില്ലായ്മയും ദാരിദ്ര്യവുമെല്ലാം വേണുഗോപാലിനോട് അവര്‍ തുറന്നുപറഞ്ഞു.
എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമുണ്ടാക്കാമെന്ന ഉറപ്പു നല്കിയ ശേഷം ആദിവാസി-ദളിത് സംഗമ വേദിയിലേക്ക് പോയി. അവിടെ അഞ്ഞൂറിലേറെ പേരാണ് എംപിയെ കാത്തിരുന്നത്. വേദിയിലേക്ക് കയറാതെ കൂടിനിന്നവരുടെ പരാതിയും പരിഭവവും അവര്‍ക്കൊപ്പം നിന്നുകേട്ടു.നേതാക്കള്‍ക്കൊപ്പം ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി വേദിയില്‍ വേണമെന്ന് വേണുഗോപാല്‍ നിര്‍ദ്ദേശിച്ചു. കൊച്ചുഅടുപ്പുപാറ ഊരുമൂപ്പന്‍ പ്രഭാകരന്‍ കാണി ഉള്‍പ്പെടെയുള്ളവരെ മുന്‍നിരയില്‍ തന്നെ ഇരുത്തി. ആദിവാസി പിന്നാക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ അവരുടെ കൂട്ടത്തില്‍ നിന്നുള്ളവരെത്തി സംസാരിച്ചു. ചിലര്‍ എഴുതി തയ്യാറാക്കിയ പരാതികള്‍ വേണുഗോപാലിന് സമര്‍പ്പിക്കുകയും ചെയ്തു. എല്ലാവരുടെയും പ്രശ്നങ്ങള്‍കേട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകള്‍ അവരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
ഗാന്ധിയന്‍ തത്വങ്ങള്‍ മുറുകെപ്പിടിച്ച് ഗ്രാമങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് ജനങ്ങളുടെ ശബ്ദമാവുകയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയും കെ സി വേണുഗോപാലും. നേതാക്കളല്ല, ജനങ്ങളാകുന്ന പാര്‍ട്ടി തന്നെയാണ് എല്ലാറ്റിനും മുകളിലെന്ന സന്ദേശമാണ് ജന ജാഗരണ്‍ അഭിയാന്‍ യാത്ര നല്കുന്നത്.
കേന്ദ്ര സര്‍ക്കാരിനെതിരേ മുംബയില്‍ പ്രതിഷേധക്കടല്‍, മുന്നില്‍ നിന്നു നയിച്ചു കെ സി വേണുഗോപാല്‍
Summary: Recognizing the Gandhian principle that the soul of India is in the villages, the Jana Jagaran Abhiyan Yatra led by KC Venugopal MP was well received in Bharathannur in Thiruvananthapuram district.
COMMENTS