സ്വന്തം ലേഖകന്‍ മുംബയ് : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടകള്‍ക്കെതിരെ ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ടുള്ള പുതിയ പ്രതിഷേധ പരിപാടിക്കു കോണ്‍ഗ്...
സ്വന്തം ലേഖകന്‍
മുംബയ് : കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടകള്‍ക്കെതിരെ ജനങ്ങളുടെ ഒപ്പം നിന്നുകൊണ്ടുള്ള പുതിയ പ്രതിഷേധ പരിപാടിക്കു കോണ്‍ഗ്രസ് പാര്‍ട്ടി രൂപം നല്കി. ജന്‍ ജാഗരണ്‍ അഭിയാന്‍ എന്ന പ്രതിഷേധ പരിപാടി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി ഫ്ളാഗ് ഓഫ് ചെയ്തു.
മുംബയില്‍ നടന്ന ആദ്യ പ്രതിഷേധ പരിപാടിയില്‍ വന്‍ ജനപങ്കാളിത്തമായിരുന്നു. ഇന്ധന വിലവര്‍ധനവിനും വിലക്കയറ്റതിനുമെതിരെ മഹാരാഷ്ട്രാ പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.
പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ മുംബയ് നഗരത്തെ ഇളക്കി മറിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രതിഷേധത്തില്‍ അണി നിരന്നു. യുവതീയുവാക്കളുടെ വന്‍ പങ്കാളിത്തം കേന്ദ്ര സര്‍ക്കാരിനെതിരേ പുതു തലമുറയില്‍ ഉയരുന്ന രോഷം വ്യക്തമാക്കുന്നതാണെന്ന് കെ സി വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് അപ്പുറത്തേയ്ക്കും പ്രതിഷേധത്തിന്റെ അലകളെത്തിക്കാനും സമരപരിപാടിക്കു കഴിഞ്ഞു. കോണ്‍ഗ്രസുകാരല്ലാത്തവരെയും ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവരെയും നേതാക്കള്‍ നേരിട്ട് കണ്ട് അവരുടെ പ്രശ്നങ്ങള്‍ ചോദിച്ചറിഞ്ഞ് അവര്‍ക്കൊപ്പം സമരം ചെയ്യുക എന്ന പുതിയ രീതിയാണ് കോണ്‍ഗ്രസ് പ്രാവര്‍ത്തികമാക്കുന്നത്.
മഹാരാഷ്ട്രയില്‍ വാര്‍ധ ജില്ലയിലെ കരന്‍ജി ബോഗേ ഗ്രാമത്തില്‍ നടന്ന ഗൃഹസന്ദര്‍ശന പരിപാടിക്ക് കെസി വേണുഗോപാല്‍ തന്നെ നേതൃത്വം നല്‍കി. ഗ്രാമത്തിലെത്തിയ വേണുഗോപാല്‍, രാത്രി ഗ്രാമീണരുടെ കലാപരിപാടികളില്‍ പങ്കെടുത്തു.
തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളും കേന്ദ്ര സര്‍ക്കാരിനോടുള്ള പ്രതിഷേധവും കലാരൂപങ്ങളിലൂടെ ഗ്രാമീണര്‍ അവരിപ്പിച്ചു. ഗ്രാമത്തിലെ ഒരു കര്‍ഷകനൊപ്പം വേണുഗോപാലും സഹപ്രവര്‍ത്തകരും ഭക്ഷണം കഴിക്കുകയും അവരുടെ പ്രശ്നങ്ങള്‍ നേരിട്ടു മനസ്സിലാക്കുകയും ചെയ്തു.
തുടര്‍ന്ന്, രാവിലെ ഗ്രാമീണരുടെ വീടുകളില്‍ സന്ദര്‍ശനം. പരമ്പരാഗത രീതിയിലാണ് കെ സി വേണുഗോപാലിനെ പല വീടുകളിലും സ്വീകരിച്ചത്. മഹാരാഷ്ട്ര പിസിസി പ്രസിഡന്റ് നാനാ പട്ടോല, എഐസിസി ഇന്‍ ചാര്‍ജ് എച്ച് കെ പാട്ടീല്‍ എന്നിവരും കെസി വേണുഗോപാല്‍ എംപിക്ക് ഒപ്പമുണ്ടായിരുന്നു.
കൂടുതല്‍ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരായ പ്രക്ഷോഭം കടുപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന പ്രതിഷേധ പരിപാടികളിലും തന്റെ സജീവസാന്നിദ്ധ്യമുണ്ടാകുമെന്ന് വേണുഗോപാല്‍ പറഞ്ഞു.
COMMENTS