Farmers protest
ന്യൂഡല്‍ഹി: ഒടുവില്‍ കര്‍ഷകര്‍ക്കു മുന്പില് പൂര്‍ണ്ണമായും കീഴടങ്ങി കേന്ദ്രസര്‍ക്കാര്‍. കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായി.
നേരത്തെ സമരം പിന്‍വലിച്ചാല്‍ മാത്രം കേസുകള്‍ ഒഴിവാക്കാമെന്ന നിലപാടിലാണ് സര്‍ക്കാര്‍ നിന്നിരുന്നത്. കര്‍ഷകരുടെ മറ്റ് പ്രധാന ആവശ്യമായ മിനിമം താങ്ങുവിലയ്ക്ക് നിയമപരിരക്ഷ നല്കുന്നതില് രേഖാമൂലം ഉറപ്പ് നല്‍കാമെന്നും സര്‍ക്കാര്‍ സമ്മതിച്ചു.
അതേസമയം സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിച്ചാല്‍ സമരം പിന്‍വലിച്ച് മടങ്ങാമെന്നായിരുന്നു കര്‍ഷകരുടെ നിലപാട്. ഇതേക്കുറിച്ച് തീരുമാനമെടുക്കാനായി കര്‍ഷകസംഘടനകളുടെ യോഗം ഡല്‍ഹിയില്‍ തുടരുകയാണ്. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം സമരം അവസാനിപ്പിക്കണമെന്ന നിലപാടിലാണ്.
Keywords: Farmers protest, Success, Central government
COMMENTS