Farmers formally end their protest
ന്യൂഡല്‍ഹി: ഒരു വര്‍ഷത്തിലേറെയായി രാജ്യതലസ്ഥാനത്തെ പ്രക്ഷുബ്ധമാക്കിയ സമരം പിന്‍വലിച്ച് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാര്‍ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ രേഖാമൂലം അംഗീകരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി.
ഡിസംബര്‍ 11 മുതല്‍ കര്‍ഷകര്‍ അവരവരുടെ വീടുകളിലേക്ക് മടങ്ങുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വെള്ളിയാഴ്ച ആദരാഞ്ജലി ദിനമായി ആചരിക്കാനും ശനിയാഴ്ച വിജയം ആഘോഷിച്ച ശേഷം സ്വന്തം വീടുകളിലേക്ക് മടങ്ങാനും സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരുമാനമായി.
Keywords: Farmers protest, End, Central government
COMMENTS