തിരുവനന്തപുരം: ഇതുവരെ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നും വിദ്യാഭ്യാ...
തിരുവനന്തപുരം: ഇതുവരെ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്നും പേരുവിവരങ്ങള്‍ പുറത്തുവിടുമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നടപടി.
വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെ കണക്ക് ശേഖരിച്ചുവെന്നും ഇവരെ പൊതുസമൂഹം അറിയണമെന്നും അതിനാല്‍ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇവര്‍ ആഴ്ചയിലൊരിക്കല്‍ ടെസ്റ്റ് നടത്തി ഫലം അധികാരികളെ ബോധ്യപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ഒമിക്രോണ്‍ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പുവരുത്തുവാനായി സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
Keywords: Minister V.Sivankutty, Unvaccinated teachers, Action
COMMENTS