Cyber attack against actress Praveena
തിരുവനന്തപുരം: നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുണ്ടാക്കി അവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. നടിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.
ഡല്‍ഹി സ്വദേശി ഭാഗ്യരാജ് (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ഈ കേസുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശി മണികണ്ഠന് ശങ്കര്‍ അറസ്റ്റിലായിരുന്നു.
പ്രതികളെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് പ്രവീണ പ്രതികരിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിര്‍ദ്ദേശ പ്രകാരം സിറ്റി പൊലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Keywords: Actress Praveena, Cyber attack, Arrest
COMMENTS