The High Court has questioned the basis on which former DGP Loknath Behra and ADGP Manoj Abraham went to the house of swindler Monson Mavungal
കൊച്ചി: ഒരു സ്ത്രീ ക്ഷണിച്ചതിന്റെ പേരില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുംയും എഡിജിപി മനോജ് എബ്രഹാമും തട്ടിപ്പുകാരന്‍ മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടില്‍ പോയതെന്ത് അടിസ്ഥാനത്തിലാണെന്ന് ഹൈക്കോടതി.
കേരള സര്‍ക്കാരിനെയും പൊലീസിനെയും സര്‍ക്കാര്‍ അഭിഭാഷകനെയുമെല്ലാം കോടതി അക്ഷരാര്‍ത്ഥത്തില്‍ കുടയുന്ന കാഴ്ചയാണ് ഹൈക്കോടതിയില്‍ കാണാനായത്.
കോടതിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ഉത്തരം മുട്ടിപ്പോയ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ ഗിരീഷ് പഞ്ചുവിനോട് വെ റുതേ കിടന്ന് ഉരുളാതെ ചോദ്യങ്ങള്‍ക്ക് ഉത്തരം തരാന്‍ കോടതി പറഞ്ഞു.
മോന്‍സണ്‍ മാവുങ്കലിന്റെ തട്ടിപ്പുകള്‍ സംബന്ധിച്ച കേസില്‍ പൊലീസ് അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഡിജിപിയുടെ സത്യവാങ്മൂലവും പരിശോധിച്ച ശേഷമാണ് കോടതി അതിരൂക്ഷ വിമര്‍ശനം ഉയര്‍ത്തിയത്. ഇത്തരം തട്ടിപ്പുകള്‍ക്കു മുന്നില്‍ കോടതി കണ്ണടച്ചിരിക്കണമെന്നാണോ പറയുന്നതെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു.
ചോദ്യങ്ങള്‍ക്കു പലതിനും ഉത്തരമില്ലാതെ വന്നപ്പോള്‍, താന്‍ പൊലീസിനെ പ്രതിരോധിക്കുകയല്ലെന്നു വരെ ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനു പറയേണ്ടിവന്നു.
ബെഹ്‌റയും മനോജ് എബ്രഹാമും മോന്‍സന്റെ വീട്ടില്‍ പോയതെന്തിനാണെന്ന് പറയാന്‍ കോടതി ആവശ്യപ്പെട്ടു. ഒരു സംസ്ഥാനത്തെ ഡിജിപിയും എഡിജിപിയും ഒരു കാര്യവുമില്ലാതെ ഒരാളുടെ വീട്ടിലേക്കു പോകുമോ? ഒരു സംഘടനയുടെ ഭാരവാഹിയായ സ്ത്രീയുടെ ക്ഷണത്തില്‍ രണ്ടു ഉന്നത ഉദ്യോഗസ്ഥര്‍ പോയത് എന്തിനാണെന്നും കോടതി ചോദിച്ചു.
നടന്നതൊക്കെ ആശ്ചര്യപ്പെടുത്തുന്ന കാര്യങ്ങളാണ്. ഈ രാജ്യത്ത് ഒന്നും മറച്ചു വയ്ക്കാമെന്ന് ഇനി കരുതേണ്ടെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷനെ കോടതി ഓര്‍മിപ്പിച്ചു.
അനിത എന്ന സ്ത്രീക്കൊപ്പം ബഹ്‌റയും മനോജ് എബ്രഹാമും മോന്‍സന്റെ വീട്ടില്‍ പോയത് ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നുണ്ടോ എന്നും ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ഈ കേസില്‍ പ്രതികളായോ എന്നും കോടതി ചോദിച്ചു.
ഇതിന് ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന്‍ നല്കിയ മറുപടി, ഒരാളെ സസ്‌പെന്‍ഡ് ചെയ്‌തെന്നായിരുന്നു.
ഏതെങ്കിലും ഉദ്യോഗസ്ഥന്‍ പ്രതിയായോ എന്നാണ് ചോദ്യമെന്നും സസ്‌പെന്‍ഷനെക്കുറിച്ചു ചോദിച്ചില്ലെന്നുമായിരുന്നു കോടതിയുടെ ഓര്‍മപ്പെടുത്തല്‍. ഇല്ലെന്നു ഗിരീഷ് പഞ്ചു മറുപടി നല്കിയപ്പോള്‍, വെറുതെ വാദിക്കാന്‍ നില്‍ക്കരുതെന്നായിരുന്നു കോടതിയുടെ ഓര്‍മപ്പെടുത്തല്‍.
ആരോപണം രണ്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഉയര്‍ന്നിട്ടും നടപടിയില്ല. ഒരു പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്‌തെന്നു പറയുന്നു, പക്ഷേ പ്രതിയാക്കില്ലെന്നാണോ പറയുന്നതെന്നും കോടതി ചോദിച്ചു.
ഈ കേസില്‍ എജി ജി. ലക്ഷ്മണിനെതിരെ തെളിവുണ്ടെങ്കില്‍ എന്തുകൊണ്ടാണ് പ്രതിയാക്കാത്തതെന്നും കോടതി ചോദിച്ചു.
ഏഴു മാസമായി കേരളത്തില്‍ ഇന്റലിജന്‍സ് വിഭാഗം ഉറക്കത്തിലാണെന്നും കോടതി വിമര്‍ശിച്ചു. വിമര്‍ശനങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമൊന്നും ഉത്തരം നല്കാനാവാതെ സര്‍ക്കാര്‍ അഭിഭാഷകന്‍ മിഴിച്ചു നില്ക്കുന്നതാണ് കാണാനായത്.
Summary: The High Court has questioned the basis on which former DGP Loknath Behra and ADGP Manoj Abraham went to the house of swindler Monson Mavungal at the invitation of a woman.
COMMENTS