Taliban bans foreign currency
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വിദേശ കറന്‍സി നിരോധിച്ച് താലിബാന്. ആഭ്യന്തര വ്യാപാരങ്ങള്‍ക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നതാണ് താലിബാന് തടഞ്ഞിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ ലഭിച്ചുകൊണ്ടിരുന്ന സാമ്പത്തിക പിന്തുണ നിലച്ചതിനെ തുടര്‍ന്നാണ് നടപടി.
രാജ്യത്തെ സാമ്പത്തികസ്ഥിതി മുന്‍നിര്‍ത്തി എല്ലാവരും ദൈനംദിന ആവശ്യങ്ങള്‍ക്കായി അഫ്ഗാന് കറന്‍സി തന്നെ ഉപയോഗിക്കണമെന്ന് താലിബാന് വ്യക്തമാക്കി. ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും താലിബാന് വ്യക്തമാക്കി.
Keywords: Taliban, Ban, Foreign currency
COMMENTS