Sabarimala spot booking
കൊച്ചി: ശബരിമല ദര്‍ശനത്തിന് സ്പോട്ട് ബുക്കിങ് ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഇനി മുതല്‍ മുന്‍കൂര്‍ ബുക്ക് ചെയ്യാത്തവര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താം.
നേരത്തെ സ്പോട്ട് ബുക്കിങ്ങിന്റെ കാര്യത്തില്‍ സര്‍ക്കാരും ദേവസ്വവും ആലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് നടപടി.
വ്യാഴാഴ്ച മുതല്‍ സ്പോട്ട് ബുക്കിങ്ങ് തുടങ്ങുമെന്നും പത്ത് ഇടത്താവളങ്ങളില്‍ സൗകര്യം ഏര്‍പ്പെടുത്തിയെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വെര്‍ച്വല്‍ ക്യൂവിനു പുറമെയാണ് ഈ സംവിധാനം.
സ്പോട്ട് ബുക്കിങ്ങിനും വെര്‍ച്വല്‍ ക്യൂ ബുക്കിങ്ങിനും ഭക്തര്‍ക്ക് ആധാര്‍കാര്‍ഡ്, വോട്ടര്‍ ഐ.ഡി എന്നീ തിരിച്ചറിയല്‍ കാര്‍ഡുകള്‍ക്ക് പുറമെ ഇനിമുതല്‍ പാസ്പോര്‍ട്ടും ഉപയോഗിക്കാമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
Keywords: Sabarimala, Spot booking, Government
COMMENTS