V.D Satheesan about models death in Kochi
കോഴിക്കോട്: കൊച്ചിയില്‍ മോഡലുകള്‍ കാറപകടത്തില്‍ മരണപ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംഭവത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ പുറത്തുവരാനുണ്ടെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
തങ്ങള്‍ക്കു കിട്ടിയിരിക്കുന്ന വിവരങ്ങളനുസരിച്ച് ഇതൊരു സാധാരണ മരണമല്ലെന്നും പിന്നീട് അതേക്കുറിച്ച് പറയാമെന്നും അദ്ദേഹം വ്യക്തമാക്കി. മോഡലുകള്‍ക്ക് പുറകെ പോയ ഔഡി കാര്‍ ആരുടെയാണെന്ന് കണ്ടെത്തണമെന്നും അദ്ദേഹം വ്യക്തമാക്കി.
തലേദിവസം ഹോട്ടലില്‍ നടന്ന സംഭവങ്ങളും അവിടെ ആരെല്ലാമുണ്ടായിരുന്നെന്നും അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Keywords: V.D Satheesan, Models death, Kochi
COMMENTS