Highcourt is about pink police controversy
കൊച്ചി: ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് പെണ്‍കുട്ടിയെ മോഷ്ടാവായി ചിത്രീകരിച്ച് പരസ്യ വിചാരണ ചെയ്ത സംഭവത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ച് ഹൈക്കോടതി. ഈ ഉദ്യോഗസ്ഥയ്‌ക്കെതിരെ എന്തു നടപടി സ്വീകരിച്ചെന്നും ഇവര്‍ ഇപ്പോഴും സര്‍വീസിലുണ്ടോയെന്നും ഈ സംഭവത്തെ ചെറുതായി കാണാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
പിങ്ക് പൊലീസ് പെണ്‍കുട്ടിയെയും പിതാവിനെയും ഫോണ്‍ മോഷ്ടിച്ചു എന്നാരോപിച്ച് പരസ്യമായി വിചാരണ നടത്തുകയായിരുന്നു. പിന്നീട് ഫോണ്‍ പൊലീസ് ഉദ്യോഗസ്ഥയുടെ ബാഗില്‍ നിന്നു തന്നെ കണ്ടെത്തുകയായിരുന്നു. ഇതു സംബന്ധിച്ച് പൊലീസിനെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പെണ്‍കുട്ടി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പൊലീസിനെതിരെ നടപടിയെടുക്കണമെന്നും 50 ലക്ഷം രൂപ നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് ഹര്‍ജി. പിതാവിന്റെ വസ്ത്രം വരെ അഴിച്ചു പരിശോധിച്ചെന്നും തന്നെ അപമാനിച്ച ഉദ്യോഗസ്ഥയെ സംരക്ഷിക്കുകയാണ് ഡിവൈഎസ്പി അടക്കമുള്ളവര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.
Keywords: High court, pink police controversy, Phone
COMMENTS