Aryan Khan, son of actor Shah Rukh Khan, will be questioned again by the Special Investigation Team (SIT) from Delhi in connection with the rave party
മുംബയ്: നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ആഡംബര കപ്പലിലെ ലഹരി പാര്‍ട്ടി കേസില്‍ ഡല്‍ഹിയില്‍ നിന്നെത്തിയ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആര്യന്‍ ഖാന് സമന്‍സയച്ചു.
കൂട്ടുപ്രതികളായ ആച്ചിത് കുമാര്‍, അബ്ബാസ് മെര്‍ച്ചന്റ് എന്നിവര്‍ക്കും പ്രത്യേക അന്വേഷക സംഘം സമന്‍സയച്ചു.
ഒക്ടോബര്‍ 30 നാണ് കേസില്‍ ജാമ്യ കിട്ടിയ ആര്യന്‍ ഖാന്‍ ജയില്‍ മോചിതനായത്. എന്‍സിബി ഓഫീസിലെത്തി എല്ലാ വെള്ളിയാഴ്ചയും ഒപ്പിടണമെന്നത് ഉള്‍പ്പെടെ 14 വ്യവസ്ഥകള്‍ പ്രകാരമാണ് ബോബെ ഹൈക്കോടതി ജാമ്യം അനുവദിച്ചത്.
ഈ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സോണല്‍ ഡയറക്ടര്‍ സമീര്‍ വാംഖഡെയെ മാറ്റിയാണ് ഒഡിഷ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ സഞ്ജയ് സിംഗിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ചുമതല നല്കിയത്.
ആര്യന്‍ ഖാന്‍ പ്രതിയായത് ഉള്‍പ്പെടെ ആറു കേസുകളാണ് ഡല്‍ഹിയിലെ എന്‍സിബി ആസ്ഥാനത്തുനിന്ന് അന്വേഷിക്കുന്നത്.
ആര്യന്‍ ഖാന്‍ കേസില്‍ നര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ സാക്ഷിയായിരുന്നു പ്രഭാകര്‍ സെയില്‍ തന്നെ സമീര്‍ വാംഖഡെയ്ക്കെതിരേ ആരോപണം ഉന്നയിച്ചടോതെയാണ് വാദി പ്രതിയാകുന്ന സ്ഥിതി ഉണ്ടായത്. ഇതിനു പുറമേയും സമീര്‍ വാംഖഡെയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എട്ടുകോടി രൂപ ലഹരിപാര്‍ട്ടി കേസ് ഒത്തുതീര്‍ക്കാനായി സമീര്‍ ചോദിച്ചെന്നും ഇക്കാര്യത്തില്‍ ഏതാണ്ട് ധാരണയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെ വാംഖഡെയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.
അതേസമയം ലഹരി മരുന്ന് കേസില്‍ ആര്യന്‍ ഖാനെ കുടുക്കിയതാണെന്ന വെളിപ്പെടുത്തലുമായി മറ്റൊരു സാക്ഷിയായ വിജയ് പഗാരെ കൂടി രംഗത്തെത്തി. കിരണ്‍ ഗോസാവി, സുനില്‍ പാട്ടീല്‍, മനീഷ് ബനുശാലി എന്നിവര്‍ ചേര്‍ന്ന് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ പദ്ധതിയിട്ടെന്നാണ് വിജയ് പഗാരെയുടെ വെളിപ്പെടുത്തല്‍.
Summary: Aryan Khan, son of actor Shah Rukh Khan, will be questioned again by the Special Investigation Team (SIT) from Delhi in connection with the rave party case on the luxury ship. Aryan Khan was summoned to appear for questioning.
COMMENTS