ഇടുക്കി: ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ പൂഞ്ചിയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായി. നിരവധി പേ...
ഇടുക്കി: ഇടുക്കി ജില്ലയിലെ കൊക്കയാര്‍ പഞ്ചായത്തിലെ പൂഞ്ചിയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ ആറുപേര്‍ ഉള്‍പ്പെടെ ഏഴുപേരെ കാണാതായി. നിരവധി പേര്‍ക്കു പരിക്കുണ്ട്. മൂന്നിടത്ത് ഉരുള്‍ പൊട്ടലുണ്ടായതായാണ് സൂചന.
അപകടം നടന്ന സ്ഥലം നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നതാണ്. 17 പേരെ രക്ഷപ്പെടുത്തിയതായി പ്രദേശവാസികള്‍ അറിയിച്ചു.
കൊക്കയാറിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ കഴിഞ്ഞിട്ടില്ല. നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. അഞ്ച് വീടുകള്‍ ഒഴുകിപ്പോയി.
മഴയും ഇരുട്ടും രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി. റോഡുകള്‍ തകര്‍ന്നതിനാല്‍ ഈ മേഖല പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുയാണ്.
റവന്യൂ മന്ത്രി കെ രാജന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കോട്ടയത്തേക്ക് തിരിച്ചു. അടുത്ത രണ്ട് ദിവസം അദ്ദേഹം കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ നാശനഷ്ടമുണ്ടായത് കോട്ടയം, ഇടുക്കി ജില്ലകളിലാണ്. അപകട സ്ഥലത്തേക്ക് എത്താന്‍ റോഡ് ഗതാഗതമില്ലാത്ത സ്ഥിതിയാണ്.
കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഉരുള്‍പൊട്ടി. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
രക്ഷാപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. രാത്രികാല യാത്ര ഒഴിവാക്കണമെന്ന് മന്ത്രി റോഷി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
കോട്ടയത്തെ കാലാവസ്ഥ മോശമായതിനാല്‍ വ്യോമസേന അവിടേക്കു പുറപ്പെട്ടിട്ടില്ല. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന ആസ്ഥാനത്ത് സജ്ജമായി നില്‍ക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്റ് റസ്ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടു.
പേമാരി തുടരുന്നതിനാല്‍ പമ്പാ നദിയില്‍ ഇറങ്ങരുതെന്ന് ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ് നല്കി.
COMMENTS