.

കേരളം വിധിയെഴുതുന്നു, ആവേശപൂര്‍വം

തിരുവനന്തപുരത്ത് മുടവന്‍മുഗളിലെ പോളിംഗ് സ്‌റ്റേഷനില്‍ നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മന്ത്രി വി ശിവന്‍കുട്ടി, നടന്‍ മോഹന്‍ലാല്‍, നേമത്തെ യു...

വീണ്ടും അശാന്തി പടരുന്നു, ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടിനു കാതോര്‍ത്ത് ലോകം

ലെബനനില്‍ ഇസ്രായേലിന്റെ സംഹാര താണ്ഡവം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍, വീണ്ടും അശാന്തി പടരുന്നു, പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടിനു കാതോര്‍ത്ത് ലോകം

Two-week ceasefire between the United States and Iran on the verge of collapse

ബെയ്റൂട്ടിലെ തല്ലെത്ത് അല്‍-ഖയാത്ത് മേഖലയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം

എന്‍ പ്രഭാകരന്‍

ദുബായ് : ട്രംപ്-ടെഹ്റാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ ലെബനനില്‍ ഇസ്രായേല്‍ നടത്തിയ രൂക്ഷമായ വ്യോമാക്രമണം പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ വീണ്ടും ഹോര്‍മുസ് കടലിടുക്ക് അടച്ചു. ഇതോടെ, മേഖലയില്‍ വീണ്ടും യുദ്ധഭീതി കനക്കുകയാണ്.

യു.എസ്-ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് തൊട്ടുപിന്നാലെയാണ് ഇസ്രായേല്‍ 'ഓപ്പറേഷന്‍ ഇറ്റേണല്‍ ഡാര്‍ക്ക്‌നസ്' ആരംഭിച്ചത്. ഒറ്റ ദിവസം കൊണ്ട് ലെബനനില്‍ 254 പേര്‍ കൊല്ലപ്പെടുകയും 900-ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 100 ഇടങ്ങളിലായിരുന്നു ഇസ്രായേലിന്റെ ആക്രമണ പരമ്പര. ആക്രമണത്തെ 'ക്രൂരമായ കൂട്ടക്കൊല' എന്ന് വിശേഷിപ്പിച്ച ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍ രാജ്യത്ത് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചു.

ഇസ്രായേല്‍ ആക്രമണത്തിന് മറുപടിയായി ഇറാന്‍ സ്വീകരിച്ച നടപടി ആഗോള വിപണിയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി തുറന്നുനല്‍കിയ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ വീണ്ടും അടച്ചു. ലോകത്തെ എണ്ണക്കപ്പലുകളുടെ പ്രധാന പാതയാണിത്. ലെബനനിലെ ആക്രമണം അവസാനിപ്പിക്കാതെ സമാധാന ചര്‍ച്ചകളുമായി സഹകരിക്കില്ലെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഗര്‍ ഖാലിബാഫ് മുന്നറിയിപ്പ് നല്‍കി.

വെടിനിര്‍ത്തലിന് അവസരം നല്‍കാന്‍ തുടക്കത്തില്‍ സംയമനം പാലിച്ച ഹിസ്ബുള്ള, ആക്രമണത്തിന് പിന്നാലെ വടക്കന്‍ ഇസ്രായേലിലേക്ക് റോക്കറ്റുകള്‍ തൊടുത്തുവിട്ടു. വെടിനിര്‍ത്തല്‍ കരാര്‍ ലെബനന് ബാധകമാണോ എന്ന കാര്യത്തില്‍ അമേരിക്കയും ഇറാനും തമ്മില്‍ വലിയ ഭിന്നത നിലനില്‍ക്കുന്ന ഘട്ടത്തിലാണ് ഇസ്രായേലിന്റെ നടപടി എന്നതും ശ്രദ്ധേയമാണ്.

വെടിനിര്‍ത്തല്‍ കരാറില്‍ ലെബനന്‍ ഉള്‍പ്പെടുന്നില്ലെന്ന് ട്രംപ് ഭരണകൂടം വ്യക്തമാക്കി. ലെബനന്റെ പേരില്‍ ഇറാന്‍ കരാറില്‍ നിന്ന് പിന്മാറുന്നത് അംഗീകരിക്കാനാവില്ലെന്ന് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു.

ലെബനനിലെ യുദ്ധം അവസാനിപ്പിക്കുക എന്നത് 10 ഇന കരാറിലെ പ്രധാന നിബന്ധനയാണെന്ന് ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു.  കരാറിന് മധ്യസ്ഥത വഹിച്ച പാകിസ്ഥാന്‍, ലെബനനും ഇതില്‍ ഉള്‍പ്പെടുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. ഈ അവ്യക്തത വലിയ നയതന്ത്ര പ്രതിസന്ധിക്കാണ് വഴിതുറന്നിരിക്കുന്നത്.

പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് കരാര്‍ പ്രഖ്യാപിച്ചപ്പോള്‍ 'ലെബനന്‍ ഉള്‍പ്പെടെ എല്ലായിടത്തും' വെടിനിര്‍ത്തല്‍ ബാധകമാണെന്ന് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഇത് തള്ളി. ഇറാന്റെ കാര്യത്തില്‍ മാത്രമാണ് കരാറെന്നും ലെബനനെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'ഇതൊരു വലിയ തെറ്റിദ്ധാരണയാണെന്നും' ഇസ്രായേലിന്റെ ലെബനന്‍ നീക്കങ്ങളില്‍ തങ്ങള്‍ ഇടപെടില്ലെന്നും യു.എസ് വ്യക്തമാക്കി.

'ഹിസ്ബുള്ള ഉള്ളതിനാല്‍' ലെബനനെ ഇപ്പോള്‍ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും എന്നാല്‍ അത് പിന്നീട് പരിഗണിക്കുമെന്നുമാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്.

സമാധാന നീക്കങ്ങളെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആഗോള നേതാക്കള്‍ ആശങ്കപ്പെടുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വെടിനിര്‍ത്തല്‍ കരാറില്‍ ലെബനനെ കൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. വെള്ളിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ ഉന്നതതല ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. 


'ഓപ്പറേഷന്‍ ഇറ്റേണല്‍ ഡാര്‍ക്ക്‌നസ്'

 വെറും 10 മിനിറ്റിനുള്ളില്‍ ലെബനനിലുടനീളം 100-ലധികം കേന്ദ്രങ്ങളിലാണ് ഇസ്രായേല്‍ ബോംബിട്ടത്. ഇതിനായി 50  യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചു. സാധാരണയായി തെക്കന്‍ ബെയ്‌റൂട്ടില്‍ നല്‍കാറുള്ള ഒഴിപ്പിക്കല്‍ മുന്നറിയിപ്പ് ഇല്ലാതെയാണ് നഗരമധ്യത്തിലെ ജനവാസ മേഖലകളില്‍ ഇത്തവണ ആക്രമണം നടന്നത്. ഇത് മരണസംഖ്യ ഉയരാന്‍ കാരണമായി.

ഹിസ്ബുള്ളയുടെ ഇന്റലിജന്‍സ് ആസ്ഥാനങ്ങള്‍, മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍, കമാന്‍ഡ് സെന്ററുകള്‍ എന്നിവ തകര്‍ത്തതായി ഇസ്രായേല്‍ അവകാശപ്പെട്ടു. ഹിസ്ബുള്ളയുമായി ബന്ധമുള്ള ഇമാം സാദിഖ് അല്‍-നബുല്‍സി ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടു.

ആക്രമണം നടന്ന ബെയ്‌റൂട്ട് നഗരമധ്യത്തില്‍ ആയിരക്കണക്കിന് അഭയാര്‍ത്ഥികള്‍ തങ്ങുന്ന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിനാല്‍ തന്നെ ഇസ്രായേല്‍ ആക്രമണം വലിയൊരു മാനുഷിക ദുരന്തത്തിനാണ് വഴിമാറുന്നത്. ഇസ്രായേലിന്റെ ഈ 'ക്രൂരത' തടയാന്‍ ലോകരാജ്യങ്ങള്‍ അടിയന്തരമായി ഇടപെടണമെന്ന് ലെബനന്‍ പ്രധാനമന്ത്രി നവാഫ് സലാം ആവശ്യപ്പെട്ടു.

ഏപ്രില്‍ 10 വെള്ളിയാഴ്ച പാകിസ്ഥാനിലെ ഇസ്ലാമാബാദില്‍ വച്ച് നടക്കാനിരിക്കുന്ന ഉന്നതതല ചര്‍ച്ചകള്‍ നിര്‍ണ്ണായകമാണ്. ഇറാന്‍ ഇതില്‍ പങ്കെടുക്കുമോ അതോ വെടിനിര്‍ത്തലില്‍ നിന്ന് പൂര്‍ണ്ണമായി പിന്മാറുമോ എന്നതിനെ ആശ്രയിച്ചിരിക്കും പശ്ചിമേഷ്യയുടെ ഭാവി.

Summary: The situation in West Asia has taken a volatile turn as a fragile two-week ceasefire between the United States and Iran, which took effect early on April 8, 2026, is already on the verge of collapse. While the truce was intended to pause the broader conflict, a massive escalation in Lebanon has triggered a new cycle of mourning and diplomatic friction.

Hours after the U.S.-Iran ceasefire was announced, Israel launched "Operation Eternal Darkness," its most intensive wave of airstrikes across Lebanon since the conflict began

COMMENTS


Name

',5,11,2,a,5,Accident,7,Ambulance,1,Army,4,Arrest,4,Aruvikkara,3,Assembly,1,Atlas Jwellery,2,Bar licence,2,Blog,1,Bomb,1,Bribe,1,Budgte,1,Business,677,Cinema,1296,co,1,cocaine,1,Copa America,1,Corporate,1,court,1,cpm,1,cricket,14,Crime,32,cu,1,cultural,81,culture,2,Dam,1,Deseeyam,1,Dr. Haridas,2,election,4,Film,9,Football,3,Gold,1,Gulf,3,guruvayur,1,hartal,1,ind,1,indi,1,India,7490,Indonesia,1,Jayalalithaa,1,k,1,K M Mani,2,Karthikeyan,2,kejrival,1,ker,1,kera,7,keral,2,Kerala,17615,Kochi.,2,Latest News,3,lifestyle,316,Literature,2,love,2,Maggi,1,Major Ravi,1,Mammootty,1,Manmohan Singh,1,Marriage,1,Metro,1,molest,1,Movie,2503,Mullaperiyar,1,Murder,1,Muslim,1,Narayan Desai,1,National,8,newsspecial,196,Nokia,1,Obituary,2,Okowe Chigozie Collins,1,Oommen chandy,2,opinion,389,Phone,1,Pillai,2,pinarayi vijayan,1,Politics,1,Pope,1,pra,1,prav,1,pravasi,945,Prithwiraj,1,Ranjini Haridas,1,Russia,1,Samskarikam,4,Saritha S Nair,2,Scandal,1,School,1,sex,3,sl,1,sli,2,Slider,6273,Solar Case,1,speaker,2,Sports,1187,Tamil Nadu,2,Tax,1,tc,1,temple,1,Tennis,1,Video,2,Vladimir Putin,1,World,2377,
ltr
item
www.vyganews.com: ലെബനനില്‍ ഇസ്രായേലിന്റെ സംഹാര താണ്ഡവം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍, വീണ്ടും അശാന്തി പടരുന്നു, പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടിനു കാതോര്‍ത്ത് ലോകം
ലെബനനില്‍ ഇസ്രായേലിന്റെ സംഹാര താണ്ഡവം, ഹോര്‍മുസ് വീണ്ടും അടച്ച് ഇറാന്‍, വീണ്ടും അശാന്തി പടരുന്നു, പാകിസ്ഥാന്‍ ചര്‍ച്ചകളില്‍ ഇറാന്റെ നിലപാടിനു കാതോര്‍ത്ത് ലോകം
Two-week ceasefire between the United States and Iran on the verge of collapse
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLg6hDthwmWcgDMd6vKSsLqfSyAYQrHFFZ-vTA5OsyeCe1V1UbbIy3wLchldgpTE45ojC7Jtp9t-EAKTNWlhluiWMGN8zCp2Dv-ux-OV9RaX2cFMOj5TMArP1rMCj8QCxm7SLIqtUTzebfnmZa2U5N49_zSaAPizXVKTMMEIcvJdB4theUcl61aNSi4VE/w640-h384/Israel%20Lebanon.jpg
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLg6hDthwmWcgDMd6vKSsLqfSyAYQrHFFZ-vTA5OsyeCe1V1UbbIy3wLchldgpTE45ojC7Jtp9t-EAKTNWlhluiWMGN8zCp2Dv-ux-OV9RaX2cFMOj5TMArP1rMCj8QCxm7SLIqtUTzebfnmZa2U5N49_zSaAPizXVKTMMEIcvJdB4theUcl61aNSi4VE/s72-w640-c-h384/Israel%20Lebanon.jpg
www.vyganews.com
https://www.vyganews.com/2026/04/two-week-ceasefire-between-united.html
https://www.vyganews.com/
https://www.vyganews.com/
https://www.vyganews.com/2026/04/two-week-ceasefire-between-united.html
true
7866773985249407600
UTF-8
Loaded All Posts Not found any posts VIEW ALL Readmore Reply Cancel reply Delete By Home PAGES POSTS View All RECOMMENDED FOR YOU LABEL ARCHIVE SEARCH ALL POSTS Not found any post match with your request Back Home Sunday Monday Tuesday Wednesday Thursday Friday Saturday Sun Mon Tue Wed Thu Fri Sat January February March April May June July August September October November December Jan Feb Mar Apr May Jun Jul Aug Sep Oct Nov Dec just now 1 minute ago $$1$$ minutes ago 1 hour ago $$1$$ hours ago Yesterday $$1$$ days ago $$1$$ weeks ago more than 5 weeks ago Followers Follow THIS CONTENT IS PREMIUM Please share to unlock Copy All Code Select All Code All codes were copied to your clipboard Can not copy the codes / texts, please press [CTRL]+[C] (or CMD+C with Mac) to copy